15 May 2025

TV9 MALAYALAM

മുടി കളര്‍ ചെയ്‌തോളൂ, പക്ഷേ, 'റിസ്‌കും' അറിയണം

Image Courtesy: Freepik

മുടി കളര്‍ ചെയ്യുന്നത് പലര്‍ക്കും ശീലമാണ്. ചിലര്‍ നര മറയ്ക്കാന്‍ ഡൈ ചെയ്യും. മറ്റ് ചിലര്‍ 'സ്റ്റൈല്‍' എന്ന നിലയിലും കളര്‍ ചെയ്യും

കളര്‍

ഇടയ്ക്കിടെ മുടി കളർ ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ചിലര്‍ക്ക് ഇത് അലര്‍ജിയുമാകാം

പ്രശ്‌നം

വല്ലപ്പോഴും മുടി കളര്‍ ചെയ്യുന്നത് ഗുരുതരമായ ദോഷം വരുത്തിയേക്കില്ല. എന്നാല്‍ രാസവസ്തുക്കൾ അടങ്ങിയ ഡൈകളുടെ അമിത ഉപയോഗം പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം

പ്രത്യാഘാതങ്ങൾ

പലപ്പോഴും മുടി കളര്‍ ചെയ്യുന്നത് ഗുരുതരമായ കേടുപാടുകളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. മുടിയിൽ തേയ്ക്കുന്ന ചായങ്ങളിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്

കേടുപാടുകള്‍

അമോണിയ, ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയ രാസവസ്തുക്കള്‍ അതിലുണ്ടാകാം. മുടിയുടെ സ്വഭാവിക 'ഓയില്‍' അത് ഇല്ലാതാക്കുന്നു

രാസവസ്തുക്കൾ 

പതിവായി ബ്ലീച്ചിംഗും കളറിംഗും ചെയ്യുന്നത് മുടിയുടെ പ്രോട്ടീൻ ഘടനയെ നശിപ്പിച്ചേക്കാം. ഇത് അമിതമായ മുടി കൊഴിച്ചിലിനും കാരണമാകാം

ഘടന

മുടി ഡൈ ചെയ്യുന്നത് ചിലര്‍ക്ക് അലര്‍ജിക്കും കാരണമാകാറുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ഡൈ ചെയ്യുന്നവര്‍ ശ്രദ്ധിക്കണം

അലർജി

ഇത് വിവരദായിക ഉദ്ദേശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. ഇതിലെ അവകാശവാദങ്ങള്‍ ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല

നിരാകരണം