23 June 2025
Nithya V
Image Courtesy: Getty Images
ഭക്ഷണങ്ങളിൽ നാം പൊതുവെ വെളുത്തുള്ളി ചേർക്കാറുണ്ട്. അവയുടെ രുചി നമുക്ക് പ്രിയപ്പെട്ടതുമാണ്.
വെളുത്തുള്ളി നിരവധി ആരോഗ്യഗുണങ്ങൾ നൽകുമെങ്കിലും അമിതമായാൽ പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.
വെളുത്തുള്ളിയുടെ അമിത ഉപയോഗം കരളിനെ ദോഷകരമായി ബാധിച്ചേക്കാമെന്ന് പറയപ്പെടുന്നു, എന്നാലും കുറഞ്ഞ അളവിൽ കഴിക്കാവുന്നതാണ്.
വയറുവേദന, നെഞ്ചെരിച്ചിൽ പോലുള്ള ദഹനപ്രശ്നങ്ങൾക്കും വെളുത്തുള്ളിയുടെ അമിത ഉപയോഗം കാരണമാകാറുണ്ട്.
വെളുത്തുള്ളി അമിതമായി കഴിക്കുന്നത് ചില വ്യക്തികളിൽ അലർജിക്ക് കാരണമാകുന്നു. ചില സന്ദർഭങ്ങളിൽ അൾസറിന് പോലും കാരണമാകും.
വെളുത്തുള്ളിയിൽ ഉയർന്ന അളവിൽ ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാൽ അസിഡിറ്റി പ്രശ്‌നങ്ങൾ ഉള്ളവർ വെളുത്തുള്ളിയുടെ ഉപയോഗം ഒഴിവാക്കണം.
രക്തസമ്മർദ്ദം കുറയാൻ വെളുത്തുള്ളി കാരണമാകുന്നു. അതിനാൽ രക്തസമ്മർദ്ദമുള്ളവർ ഉപയോഗം കുറയ്ക്കണം.
വെളുത്തുള്ളിയിൽ സൾഫർ എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാൽ വലിയ അളവിൽ വെളുത്തുള്ളി കഴിക്കുന്നത് വായ്നാറ്റത്തിന് കാരണമാകും.