എരിവുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നവരുണ്ട്. എന്നാൽ, എരിവ് അധികമായാൽ അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. ഇതിന്റെ പ്രധാനങ്ങൾ ദോഷവശങ്ങൾ നോക്കാം.
എരിവുള്ള ഭക്ഷണങ്ങൾ അന്നനാളം, ആമാശയം, കുടൽ എന്നിവയിലൂടെ കടന്നുപോകുന്നത് ആന്തരികാവയവങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
എരിവുള്ള ഭക്ഷണം ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും വയറുവേദന, മലബന്ധം തുടങ്ങിയവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
ഉയർന്ന ബിപി പ്രശ്നങ്ങൾ ഉള്ളവർ അമിതമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ബിപിയിൽ പെട്ടെന്ന് വ്യതിയാനങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു.
അമിതമായി എരിവുള്ള ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ തിളക്കം നഷ്ടപ്പെടാൻ കാരണമാകും.
ധാരാളം കലോറി അടങ്ങിയിട്ടുള്ളതിനാൽ എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും.
മസാലകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പൈൽസ് പ്രശ്‌നത്തിന് കാരണമാകും.
എരിവുള്ള ഭക്ഷണങ്ങൾ മാനസികാരോഗ്യത്തെ ബാധിക്കുകയും, സമ്മർദ്ദം, ഉത്കണ്ഠ, തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം.