10 November 2026
SHIJI MK
Image Credit: Getty Images
മുന്‍ജന്മം, പുനര്‍ജന്മം തുടങ്ങിയ വിശ്വാസങ്ങള്‍ ഇന്നും നിരവധി ആളുകളില്‍ കൗതുകമുണര്‍ത്തുന്ന വിഷയങ്ങളാണ്. ചിലര്‍ക്ക് ജീവിതത്തില്‍ വിശദീകരിക്കാനാകാത്ത ചില അനുഭവങ്ങളുണ്ടാകാം.
ആദ്യമായി കാണുന്ന ഒരാളെ വര്‍ഷങ്ങളായി പരിചയമുള്ളതുപോലെ തോന്നുക, അപരിചിതമായ സ്ഥലത്ത് എത്തിയിട്ടും നേരത്തെ വന്നിട്ടുണ്ടെന്ന തോന്നല്‍ ഉണ്ടാകുക, തുടങ്ങിയ അനുഭവങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ സങ്കടം, ഭയം, അസ്വസ്ഥത തുടങ്ങിയ വികാരങ്ങള്‍ അനുഭവപ്പെടാറുണ്ടോ? ഇത്തരം വികാരങ്ങളെ ചില പുനര്‍ജന്മ വിശ്വാസങ്ങള്‍ മുന്‍ജന്മത്തിലെ അനുഭവങ്ങളുടെ ശേഷിപ്പുകളായി കാണുന്നു.
ഒരേ സ്വപ്നം ആവര്‍ത്തിച്ച് കാണുന്നതും ഇതുവരെ കണ്ടിട്ടില്ലാത്ത സ്ഥലങ്ങളോ ആളുകളോ സ്വപ്നത്തില്‍ വ്യക്തമായി പ്രത്യക്ഷപ്പെടുന്നതും ചിലര്‍ മുന്‍ജന്മവുമായി ബന്ധപ്പെടുത്താറുണ്ട്.
നേരിട്ട് പരിചയമില്ലാത്ത ഒരു രാജ്യത്തിന്റെ സംസ്‌കാരത്തോടോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജീവിതരീതികളോടോ സ്വാഭാവികമായ താല്‍പര്യം തോന്നുക.
ശരീരത്തിലെ ചില ജന്മനാലുള്ള പാടുകള്‍ മുന്‍ജന്മത്തില്‍ സംഭവിച്ച പരിക്കുകളുടെയോ അനുഭവങ്ങളുടെയോ അടയാളങ്ങളാണെന്ന് ചില പുനര്‍ജന്മ സിദ്ധാന്തങ്ങള്‍ വിശ്വസിക്കുന്നു.
ഒരാളെ ആദ്യമായി കാണുമ്പോള്‍ തന്നെ വര്‍ഷങ്ങളായി പരിചയമുള്ളതുപോലെ തോന്നിയിട്ടുണ്ടോ? ചിലരോട് ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ പ്രത്യേക അടുപ്പമോ വിശ്വാസമോ തോന്നാം.
ആദ്യമായി സന്ദര്‍ശിക്കുന്ന സ്ഥലത്ത് എത്തിയിട്ടും അവിടം നേരത്തെ കണ്ടിട്ടുണ്ടെന്ന തോന്നല്‍ ഉണ്ടാകാറുണ്ടോ? ഇതാണ് ഡെജാവു. ചിലര്‍ ഇതിനെ മുന്‍ജന്മത്തില്‍ ആ സ്ഥലവുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ സൂചനയായി കാണുന്നു.