1 February 2026

Aswathy Balachandran

വെള്ളിക്കൊലുസ് ഉള്ളവർ ഉറപ്പായും അറിയണം ഇത്

Image Courtesy: Unsplash/ Getty

വെള്ളി ആഭരണങ്ങളും പാത്രങ്ങളും കറുക്കുന്നത് ഒരു വലിയ പ്രശ്നമാണ്. ഇതിനു പിന്നിൽ വായുവിലെ ഘടകങ്ങളുമായി ചേരുമ്പോഴുണ്ടാകുന്ന ഒരു രാസപ്രവർത്തന ഫലമാണ്.

വെള്ളി

വെള്ളി വായുവിലെ ഹൈഡ്രജൻ സൾഫൈഡുമായി പ്രതിപ്രവർത്തിക്കുമ്പോൾ അതിന്റെ ഉപരിതലത്തിൽ സിൽവർ സൾഫൈഡ് എന്ന കറുത്ത പാളി രൂപപ്പെടുന്നു. 

എന്തുകൊണ്ട്?

വെള്ളി ആഭരണങ്ങളിൽ അല്പം ടൂത്ത് പേസ്റ്റ് പുരട്ടി മൃദുവായ ബ്രഷ് കൊണ്ട് ഉരച്ചാൽ കറുപ്പ് നിറം മാറി തിളക്കം തിരികെ ലഭിക്കും.

തടയാൻ?

ഒരു പാത്രത്തിൽ അലുമിനിയം ഫോയിൽ വിരിച്ച ശേഷം അതിൽ തിളച്ച വെള്ളവും ബേക്കിംഗ് സോഡയും ചേർക്കുക. ഇതിലേക്ക് വെള്ളി ആഭരണങ്ങൾ കുറച്ചുനേരം മുക്കിവെച്ചാൽ മതി.

ബേക്കിംഗ് സോഡ

നാരങ്ങാനീരും ഉപ്പും ചേർത്ത മിശ്രിതത്തിൽ വെള്ളി മുക്കിവെച്ച് കഴുകുന്നത് അതിന്റെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കും.

നാരങ്ങാനീരും ഉപ്പും

വെള്ളി ആഭരണങ്ങൾ പ്ലാസ്റ്റിക് കവറുകളിലോ സിപ്പ് ലോക്ക് ബാഗുകളിലോ വായു കടക്കാത്ത വിധം സൂക്ഷിക്കുന്നത് കറുക്കുന്നത് സാവധാനത്തിലാക്കും.

ഈർപ്പം തട്ടാതെ

പെർഫ്യൂം, ബോഡി ലോഷൻ എന്നിവ ഉപയോഗിച്ച ശേഷം മാത്രം വെള്ളി ആഭരണങ്ങൾ ധരിക്കുക. 

പെർഫ്യൂമും ക്രീമുകളും

വെള്ളി ആഭരണങ്ങൾ സൂക്ഷിക്കുന്ന ബോക്സിനുള്ളിൽ ഒന്നോ രണ്ടോ ചെറിയ ചോക്ക് കഷണങ്ങൾ വെക്കുന്നത് വളരെ ഫലപ്രദമാണ്.

ചോക്ക് കഷ്ണം