02 February 2026

Nithya V

ഇതിന്റെ തൊലി കളയല്ലേ, അടിപൊളി അച്ചാർ ഉണ്ടാക്കാം 

Image Credit: Getty Images

മലയാളികൾക്ക് പ്രിയപ്പെട്ട പച്ചക്കറിയാണ് മത്തങ്ങ. കറികളും പായസവുമൊക്കെ തയ്യാറാക്കി കഴിഞ്ഞാൽ പലരും അതിന്റെ തൊലി കളയുകയാണ് പതിവ്.‌

മത്തങ്ങ

എന്നാൽ ഈ തൊലി ഉപയോഗിച്ച് വളരെ എളുപ്പത്തിലും രുചികരമായും അച്ചാർ തയ്യാറാക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ?

അച്ചാർ

മത്തങ്ങാത്തൊലി - 2 കപ്പ് (വൃത്തിയാക്കി ചെറുതായി നീളത്തിൽ അരിഞ്ഞത്), വെളിച്ചെണ്ണ - 250 ഗ്രാം, കടുക് - ആവശ്യത്തിന്, പച്ചമുളക് - 7 എണ്ണം (ചെറുതായി അരിഞ്ഞത്)

ചേരുവകൾ

വെളുത്തുള്ളി - 4 എണ്ണം, ഇഞ്ചി - 2 വലിയ കഷ്ണം, ഉലുവ - കാൽ സ്പൂൺ, കറിവേപ്പില - ആവശ്യത്തിന്, കായപ്പൊടി - ഒരു നുള്ള്, വിനാഗിരി എന്നിവയാണ് ചേരുവകൾ.

കറിവേപ്പില

ആദ്യം ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ തിളച്ചു കഴിയുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന മത്തങ്ങാത്തൊലി ചേർത്ത് ചെറുതായി വാട്ടിയെടുക്കുക.

മത്തങ്ങാത്തൊലി 

തൊലി വാടിക്കഴിഞ്ഞാൽ അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ശേഷം അതേ എണ്ണയിലേക്ക് കടുക്, ഉലുവ എന്നിവ ചേർത്ത് പൊട്ടിക്കുക.

കടുക്

തുടർന്ന് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. മൂത്തു വരുമ്പോൾ നേരത്തെ വാട്ടി വെച്ചിരിക്കുന്ന മത്തങ്ങാത്തൊലി ചേർക്കുക.

മൂപ്പിക്കുക

നന്നായി ഇളക്കുക. ഇതിലേക്ക് ഒരു നുള്ള് കായപ്പൊടിയും ആവശ്യത്തിന് വിനാഗിരിയും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചാൽ അച്ചാർ റെഡി.

റെഡി