23 December 2025
Nithya V
Image Courtesy: Getty Images
കാവിറ്റി, ഇനാമൽ പൊളിഞ്ഞിളകൽ, അണുബാധ തുടങ്ങി പല കാരണങ്ങളാൽ പല്ലുവേദന ഉണ്ടാകാറുണ്ട്. ഇതിന് എന്താണ് പരിഹാരം?
ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് കഠിനമായ പല്ലുവേദന നിയന്ത്രിക്കാൻ സാധിക്കും. അവ എന്താണെന്ന് നോക്കാം....
വെളുത്തുള്ളി പല്ലുവേദന അകറ്റാൻ സഹായിക്കും. ഇവയിലെ ആന്റി ബാക്ടീരിയിൽ ഗുണങ്ങൾ ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.
പല്ലുവേദനയ്ക്ക് പണ്ടുകാലം മുതൽക്കെയുള്ള പ്രതിവിധിയാണ് ഗ്രാമ്പൂ. ഇത് വേദന നിയന്ത്രിക്കുക മാത്രമല്ല വീക്കം ശമിപ്പിക്കുകയും ചെയ്യും.
ചൂടുവെള്ളത്തിൽ കുറച്ച് ഉപ്പ് ചേർത്ത് വായ കഴുകുന്നതും ആശ്വാസം തരും. നിങ്ങൾക്ക് ഇത് ഒരു ദിവസം രണ്ടോ മൂന്നോ തവണ ചെയ്യാവുന്നതാണ്.
കുറച്ച് ഐസ് ഒരു തൂവാലയിൽ പൊതിഞ്ഞ് ഇത് മുഖത്തിന്റെ വേദനയുള്ള ഭാഗത്ത് കുറച്ച് നേരം വയ്ക്കുന്നതാണ് മറ്റൊരു മാർഗം.
ഇവ പരീക്ഷിച്ചതിന് ശേഷവും നിങ്ങൾക്ക് വേദന അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ ദന്തരോഗവിദഗ്ദ്ധനെ കാണേണ്ടതാണ്.
ഈ ഉള്ളടക്കം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.