18 February 2026
Jayadevan A M
Image Courtesy: Getty
തേങ്ങയില്ലാത്ത കറികള്‍ സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല. മലയാളികളുടെ അടുക്കളകളില്‍ മുന്‍നിരയിലാണ് തേങ്ങയുടെ സ്ഥാനം
എന്നാല്‍ ചിരവ ഉപയോഗിച്ച് തേങ്ങ ചിരകുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. ചിരവയില്ലാതെ തേങ്ങ ചിരകാനുള്ള ടിപ്‌സുകള്‍ നോക്കാം
തേങ്ങ ഉടച്ചതിന് ശേഷം കുറച്ചുനേരം ഫ്രീസറില്‍ വെക്കുക. അര മണിക്കൂറിനു ശേഷം പുറത്തെടുക്കുക. തുടര്‍ന്ന് ചിരട്ടയുടെ വശങ്ങളില്‍ തട്ടിയാല്‍ തേങ്ങ ഇളകിവരും
സ്പൂണോ കത്തിയോ വെച്ച് ചിരട്ടയില്‍ തട്ടാം. ഇങ്ങനെ ഇളകിവരുന്ന തേങ്ങ മിക്‌സിയില്‍ ഇട്ട് അടിച്ചെടുത്താല്‍ ചിരകിയതുപോലെയാകും
തേങ്ങയുടെ ഉള്‍ഭാഗം മുകളിലേക്ക് വരുന്ന രീതിയില്‍ ഗ്യാസ് സ്റ്റൗവിന് മുകളില്‍ വച്ച് അല്‍പനേരം ചൂടാക്കുക
ഒരുപാടു നേരം ചൂടാക്കരുത്. അല്‍പനേരത്തിന് ശേഷം തേങ്ങയും ചിരട്ടയും തമ്മിലുള്ള പിടുത്തം വിടും. തുടര്‍ന്ന് വശങ്ങള്‍ ഇളക്കിയാല്‍ തേങ്ങ അനായാസം കിട്ടും
ഉടച്ച തേങ്ങ അല്‍പനേരം ചൂടുവെള്ളത്തില്‍ ഇട്ടുവയ്ക്കുക. ഇങ്ങനെ ചെയ്താലും തേങ്ങയും ചിരട്ടയും തമ്മിലുള്ള പിടുത്തം എളുപ്പത്തില്‍ വിടും
കൂടുതല്‍ ചിരകിയ തേങ്ങയുണ്ടെങ്കില്‍ അത് സിപ്‌ലോക്ക് കവറിലും മറ്റുമിട്ട് ഫ്രീസറില്‍ സൂക്ഷിക്കാം. ഇത് കുറച്ചുദിവസം കേടാകാതെ ഇരിക്കും