28 January 2026

Nithya V

ഇത് ചെയ്താൽ ഫ്രീസറിൽ ഐസ് കട്ടപിടിക്കില്ല

 Image Courtesy: Getty Images

ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഫ്രിഡ്ജിന്റെ ഫ്രീസറിൽ അമിതമായി ഐസ് കട്ടപിടിക്കുന്നത്.

ഐസ്

എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കാണാം, അവ എന്താണെന്ന് നോക്കിയാലോ....

പരിഹാരം

ഫ്രീസറിൽ അമിതമായി ഐസ് നിറയാനുള്ള പ്രധാന കാരണം ഫ്രിഡ്ജിനുള്ളിലെ തെർമോസ്റ്റാറ്റിന്റെ തകരാറാണ്.

കാരണം

ഫ്രിഡ്ജിൽ അമിതമായി ഐസ് കട്ടപിടിക്കുന്നുണ്ടെങ്കിൽ ആദ്യം തെർമോസ്റ്റാറ്റ് പരിശോധിക്കുക. കേടാണെങ്കിൽ അത് മാറ്റിവെക്കുന്നത് വഴി പ്രശ്നം പരിഹരിക്കാം.

പരിശോധിക്കുക

ഫ്രിഡ്ജിൽ തന്നെയുള്ള ഡീഫ്രോസ്റ്റ് ഓപ്ഷൻ കൃത്യസമയത്ത് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

ഡീഫ്രോസ്റ്റ്

ഫ്രിഡ്ജ് വാതിൽ അനാവശ്യമായി തുറക്കുന്നതും കൂടുതൽ സമയം തുറന്നിടുന്നതും അകത്തെ ഈർപ്പം വർദ്ധിപ്പിക്കാൻ കാരണമാകും.

ഈർപ്പം

ഫ്രീസറിൽ അമിതമായി ഐസ് കട്ടപിടിച്ചാൽ ഫ്രീസറിന്റെ ഡോറിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ ഉണ്ടോ എന്ന് നോക്കുക.

ഡോർ

ഡോർ ശരിയായി അടയുന്നില്ലെങ്കിൽ പുറത്തെ വായു അകത്തേക്ക് കടക്കുകയും ഇത് ഐസ് കട്ടപിടിക്കാൻ കാരണമാവുകയും ചെയ്യും.

വായു