27 JAN 2026

Nithya V

കറണ്ട് ബില്ല് പകുതിയായി കുറയ്ക്കാം, വഴികളിതാ

 Image Courtesy: Getty Images

മാസം തോറും വരുന്ന വലിയ കറണ്ട് ബില്ല് പല കുടുംബങ്ങളുടെയും ബജറ്റ് താളം തെറ്റിക്കുന്നുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ അളവിൽ വൈദ്യുതി ലാഭിക്കാൻ സാധിക്കും.

5 സ്റ്റാർ

പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ബി.ഇ.ഇ സ്റ്റാർ റേറ്റിംഗ് ഉള്ളവ മാത്രം തിരഞ്ഞെടുക്കുക. 5 സ്റ്റാർ റേറ്റിംഗ് ഉള്ള ഉപകരണങ്ങൾ കുറഞ്ഞ അളവിൽ മാത്രമേ വൈദ്യുതി ഉപയോഗിക്കൂ.

5 സ്റ്റാർ

സാധാരണ ബൾബുകൾക്കും ട്യൂബ് ലൈറ്റുകൾക്കും പകരം എൽ.ഇ.ഡി ബൾബുകൾ ഉപയോഗിക്കുക. ഇവ 80% വൈദ്യുതി ലാഭിക്കാൻ സഹായിക്കും.

എൽ.ഇ.ഡി 

പലപ്പോഴും ടിവിയോ എസിയോ റിമോട്ട് ഉപയോഗിച്ച് മാത്രം ഓഫ് ചെയ്യുന്ന ശീലമുണ്ട്. ഈ ശീലം മാറ്റി, ഉപയോഗം കഴിഞ്ഞാലുടൻ സ്വിച്ച് ഓഫ് ചെയ്യുക.

സ്വിച്ച് ഓഫ്

എസി ഉപയോഗിക്കുമ്പോൾ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും.

എസി

ഫ്രിഡ്ജ് ഭിത്തിയോട് ചേർത്ത് വെക്കാതെ വായുസഞ്ചാരത്തിനായി അല്പം സ്ഥലം വിടുക. ചൂടുള്ള ഭക്ഷണസാധനങ്ങൾ നേരിട്ട് ഫ്രിഡ്ജിൽ വെക്കുന്നത് ഒഴിവാക്കുക.

ഫ്രിഡ്ജ്

ഇത് കംപ്രസറിന് അമിത ജോലി നൽകുകയും കൂടുതൽ വൈദ്യുതി ഉപയോഗിക്കാൻ കാരണമാവുകയും ചെയ്യും.

വൈദ്യുതി

ഒന്നോ രണ്ടോ തുണികൾക്കായി വാഷിംഗ് മെഷീൻ ഉപയോഗിക്കാതെ, മെഷീന്റെ കപ്പാസിറ്റിക്ക് അനുസരിച്ചുള്ള തുണികൾ ഒരുമിച്ച് കഴുകുക.

വാഷിംഗ് മെഷീൻ