11 August 2025

Sarika KP

പഴം കറുത്ത് പോകാതിരിക്കാൻ ചില പൊടിക്കൈകൾ

Image Courtesy: Getty

വാഴപ്പഴത്തിന്റെ പുറമേയുള്ള തൊലിഭാഗം കറുത്ത് പോയാൽ സാധാരണയായി കുഴപ്പമില്ല. പക്ഷേ, മിക്കവരും ഇത് കളയാറാണ് പതിവ്.

തൊലിഭാഗം കറുത്ത് പോയാൽ

എന്നാൽ ഇനി ആ ഭയം വേണ്ട! വാഴപ്പഴം കൂടുതൽ കാലം ഫ്രഷ് ആയി സൂക്ഷിക്കാനും കറുത്തുപോകാതെ കാത്തുസൂക്ഷിക്കാനും ചില  പൊടിക്കൈകൾ ഇതാ

കറുത്തുപോകാതിരിക്കാൻ

വാഴപ്പഴം പഴുത്ത ശേഷം ഫ്രിഡ്ജിൽ വെക്കുക. പച്ചയായിരിക്കുമ്പോൾ ഫ്രിഡ്ജിൽ വെച്ചാൽ അത് പഴുക്കാതെ വരികയും, പിന്നീട് കറുക്കുകയും ചെയ്യും.

ഫ്രിഡ്ജിൽ വെക്കുക

ആപ്പിൾ, അവോക്കാഡോ തുടങ്ങിയ മറ്റു ഫലങ്ങളും എഥിലീൻ ഗ്യാസ് പുറത്തുവിടും. ഇവയുടെ അടുത്ത് വാഴപ്പഴം വെച്ചാൽ വേഗത്തിൽ കറുത്തുപോകും.

മറ്റ് പഴങ്ങളിൽ നിന്ന് മാറ്റി സൂക്ഷിക്കുക

നാരങ്ങാനീരോ, ഓറഞ്ച് നീരോ, അല്ലെങ്കിൽ വിനാഗിരിയോ നേർപ്പിച്ച് ഒരു സ്പ്രേ ബോട്ടിലിൽ നിറച്ച് വാഴപ്പഴത്തിന് മുകളിൽ ഇത് ചെറുതായി സ്പ്രേ ചെയ്തുകൊടുക്കുക.

സിട്രസ് സ്പ്രേ ഉപയോഗിക്കുക

വാഴപ്പഴം മേശപ്പുറത്തോ മറ്റോ വെക്കുന്നതിന് പകരം തൂക്കിയിടുക. ഇങ്ങനെ ചെയ്യുമ്പോൾ പഴങ്ങളിൽ ചതവ് വീഴുന്നത് ഒഴിവാക്കാം,

തൂക്കിയിടുക

വാഴപ്പഴത്തിന്റെ ഞെട്ടുഭാഗം പ്ലാസ്റ്റിക് റാപ്പ് ഉപയോഗിച്ച് നന്നായി പൊതിഞ്ഞു വയ്ക്കുക. ഇത് പഴം വേഗത്തിൽ പഴുക്കുന്നത് തടയും.

ഞെട്ട് പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിയുക

വാക്വം സീലർ ഉപയോഗിച്ച് വായു പൂർണ്ണമായും പുറത്ത് കളഞ്ഞ് സിപ്പ്ലോക്ക് ബാഗില്‍ സീൽ ചെയ്യുന്നത് വാഴപ്പഴം പെട്ടെന്ന് കറുക്കില്ല

വായു പൂർണ്ണമായും  കളഞ്ഞ്