04 FEB 2026

Nithya V

സാരികള്‍ എങ്ങനെ പുതിയത് പോലെ സൂക്ഷിക്കാം? 

 Image Courtesy: Getty Images

സ്ത്രീകളുടെ പ്രിയപ്പെട്ട വസ്ത്രമാണ് സാരി. എന്നാൽ ശരിയായ രീതിയിൽ പരിപാലിച്ചില്ലെങ്കിൽ പല സാരികളും പെട്ടെന്ന് നശിച്ചുപോകാൻ സാധ്യതയുണ്ട്.

സാരി

വർഷങ്ങൾ കഴിഞ്ഞാലും സാരികൾക്ക് ആ പഴയ തിളക്കവും ഭംഗിയും നിലനിർത്താൻ സഹായിക്കുന്ന ചില വഴികളുണ്ട്. അവ അറിഞ്ഞാലോ...

വഴിയുണ്ട്

സാരികളുടെ ആയുസ്സ് നിലനിർത്താൻ അവ ശരിയായ രീതിയിൽ കഴുകേണ്ടത് അത്യാവശ്യമാണ്. മെഷീൻ വാഷിനേക്കാൾ കൈകൾ കൊണ്ട് കഴുകുന്നതാണ് നല്ലത്.

കഴുകുന്നത്

കോട്ടൺ സാരികൾ കഴുകുന്നതിന് 15 മിനിറ്റ് മുൻപ് അല്പം ഉപ്പ് ചേർത്ത ചെറുചൂടുവെള്ളത്തിൽ മുക്കിവയ്ക്കുന്നത് അവയുടെ നിറം മങ്ങാതിരിക്കാൻ സഹായിക്കും.

നിറം

കോട്ടൺ സാരികളിലെ കടുപ്പമേറിയ പശ കളയാൻ അരമണിക്കൂർ തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കാം. അതിനുശേഷം മാത്രം കഴുകുക.

കോട്ടൺ സാരി

സാരികൾ കഴുകാൻ എപ്പോഴും വീര്യം കുറഞ്ഞ ലായനികൾ മാത്രം ഉപയോഗിക്കുക. ഇത് നൂലുകൾക്കും നിറത്തിനും കേടുപാടുകൾ സംഭവിക്കുന്നത് തടയും.

ലായനികൾ

സാരി മുഴുവനായി ബ്രഷ് ഉപയോഗിച്ച് ഉരസുന്നത് ഒഴിവാക്കുക. ബോർഡറുകളിൽ മാത്രം അഴുക്കുണ്ടെങ്കിൽ മൃദുവായ ബ്രഷ് ഉപയോഗിച്ച് സാവധാനം ഉരസാവുന്നതാണ്.

ബ്രഷ്

സാരികൾ ഉണക്കുമ്പോൾ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാത്ത തണലുള്ള സ്ഥലങ്ങളിൽ വിരിച്ചിടുക. കഠിനമായ വെയിൽ സാരിയുടെ നിറം മങ്ങാൻ കാരണമാകും.

ഉണക്കുമ്പോൾ