26 August 2026

Sumeesh T Unneen

ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ!

Photo Credit: Getty Images

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും ലളിതമായ വ്യായാമമാണ് നടത്തം. എന്നാൽ ചില തെറ്റായ ശീലങ്ങൾ നിങ്ങളുടെ അധ്വാനം പൂർണ്ണമായും വെറുതെയാക്കാം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

വെറുതെ നടന്നാൽ ഭാരം കുറയില്ല!

വളരെ സാവധാനം നടക്കുന്നത് കൂടുതൽ കലോറി എരിച്ചുകളയില്ല. നടത്തത്തിനിടയിൽ അല്പം വേഗത കൂട്ടിയും പിന്നീട് സാധാരണ വേഗതയിലാക്കിയും മാറിമാറി നടക്കാൻ ശ്രദ്ധിക്കുക

വേഗത കുറഞ്ഞ നടത്തം

അഞ്ചോ പത്തോ മിനിറ്റ് മാത്രം നടക്കുന്നത് കൊണ്ട് പെട്ടെന്ന് ഭാരം കുറയില്ല. തുടക്കത്തിൽ ചെറിയ സമയം കൊണ്ട് തുടങ്ങി, പിന്നീട് സമയം ക്രമേണ 30 മുതൽ 45 മിനിറ്റ് വരെയാക്കി ഉയർത്തുക

എത്ര സമയം നടക്കണം? 

വല്ലപ്പോഴും മാത്രം കൂടുതൽ ദൂരം നടക്കുന്നതിനേക്കാൾ ഫലം തരുന്നത് എല്ലാ ദിവസവുമുള്ള നടത്തമാണ്. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കൃത്യമായ ഒരു സമയം തിരഞ്ഞെടുക്കുക

കൃത്യതയില്ലാത്ത നടത്തം

രാവിലെ നടന്നു എന്ന് കരുതി ബാക്കി സമയം മുഴുവൻ ഇരിക്കരുത്. ലിഫ്റ്റിന് പകരം പടികൾ കയറുക, ചെറിയ കാര്യങ്ങളിലൂടെ പകൽ ശരീരം സജീവമാക്കി നിർത്തുക

നടത്തം മാത്രം പോര

വ്യായാമം ചെയ്തല്ലോ എന്ന് കരുതി കൂടുതൽ കലോറിയുള്ള ഭക്ഷണം കഴിക്കുന്നത് ഭാരം കൂട്ടുകയേ ഉള്ളൂ. പച്ചക്കറികളും പ്രോട്ടീനും അടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണം മാത്രം ശീലമാക്കുക

ഭക്ഷണത്തിൽ നിയന്ത്രണം വേണം

സ്ഥിരമായി ഒരേ വഴിയിലൂടെ നടക്കുമ്പോൾ ശരീരം അതുമായി പൊരുത്തപ്പെടും. കയറ്റങ്ങളുള്ള വഴികൾ തിരഞ്ഞെടുക്കുന്നതും പുതിയ വഴികളിലൂടെ നടക്കുന്നതും മികച്ച ഫലം നൽകും

എന്നും ഒരേ വഴി വേണ്ട

തല കുനിച്ചോ തോൾ വളച്ചോ നടക്കരുത്. തല ഉയർത്തി, നട്ടെല്ല് നിവർത്തി കൈകൾ സ്വഭാവികമായി ചലിപ്പിച്ച് നടക്കുക. നടക്കാൻ അനുയോജ്യമായ പാദരക്ഷകൾ ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക

തെറ്റായ രീതിയിലുള്ള നടത്തം