07 November 2025

Nithya V

നഖം കടിക്കുന്ന ശീലമുണ്ടോ? മാറ്റാൻ വഴിയുണ്ട് 

Image Credit: Getty Images

പലർക്കും കുട്ടിക്കാലം മുതലേ ഉള്ള ശീലമായിരിക്കും കൈവിരലുകളിലെ നഖം കടിക്കൽ. മുതിർന്ന് കഴിഞ്ഞാലും ഉപേക്ഷിക്കാൻ പലർക്കും സാധിക്കാറില്ല.

നഖം കടിക്കുക

എന്നാൽ അതത്ര നല്ല ശീലമല്ല. നഖം കടിക്കുന്ന ശീലം ഒഴിവാക്കാൻ ചില വഴികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ....

പോംവഴി

ഈ ശീലം ഒഴിവാക്കാനുള്ള ആദ്യപടി നിങ്ങൾ ഏതെല്ലാം സാഹചര്യങ്ങളിലാണ് നഖം കടിക്കുന്നതെന്ന് മനസിലാക്കുക എന്നതാണ്.

സാഹചര്യം

ഇക്കാര്യം മനസിലാക്കിയാൽ നഖം കടിക്കുന്ന സാഹചര്യം ഒഴിവാക്കാനും അതിലൂടെ ആരോ​ഗ്യം കാക്കാനും കഴിയുന്നതാണ്.

ആരോഗ്യം

സമ്മർദ്ദവും ഉത്കണ്ഠയും കാരണമാണ് പലരും നഖം കടിക്കുന്നത്. ഇവ നിയന്ത്രിക്കാൻ ബദൽ മാർ​ഗങ്ങൾ കണ്ടെത്തുന്നത് നല്ലതാണ്.

സമ്മർദ്ദം

ധ്യാനം, യോ​ഗ, ശാരീര വ്യായാമം എന്നിവയെല്ലാം ചെയ്യുന്നത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.

യോഗ

പതിവായി നഖങ്ങൾ വെട്ടുന്നതാണ് മറ്റൊരു വഴി. പതിവായി നഖങ്ങൾ വെട്ടുന്നത് നഖം കടിക്കാനുള്ള പ്രേരണ കുറയ്ക്കും.

നഖം വെട്ടുക

കയ്പുള്ള നെയിൽ പോളിഷ് പുരട്ടാം. നഖങ്ങൾ കടിക്കുമ്പോൾ കയ്പ് അനുഭവപ്പെടുന്നതിനാൽ നിങ്ങൾ ഇത് ഒഴിവാക്കാൻ ശ്രമിക്കും.

ബിഗ് ബോസ്