29 December 2025
SHIJI MK
Image Courtesy: Unsplash
ദാ മറ്റൊരു മാമ്പഴക്കാലം കൂടി വന്നെത്തിയിരിക്കുന്നു. വീടുകളില്ലെല്ലാം കഴിച്ചാലും കഴിച്ചാലും തീരാത്തത്ര മാങ്ങയുണ്ടാകും ഈ കാലത്ത്. വിപണിയില്‍ പല തരത്തിലുള്ളതും സുലഭം.
മാങ്ങ കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അവ കഴിക്കാം.
മാങ്ങ കഴിക്കാന്‍ മാത്രമല്ല വേറെ പല പലഹാരങ്ങള്‍ ഉണ്ടാക്കാനും നല്ലതാണ്. കഴിച്ച് ബാക്കിയായ മാങ്ങ വെച്ച് അടിപൊളി ഒരു പുഡ്ഡിങ് ഉണ്ടാക്കിയാലോ?
പുഡ്ഡിങ് ഉണ്ടാക്കാനായി രണ്ട് മാങ്ങ, അരക്കപ്പ് പഞ്ചസാര, ഒന്നേകാല്‍ കപ്പ് പാല്‍, കാല്‍ കപ്പ് കോണ്‍ഫ്‌ളോര്‍, ആവശ്യത്തിന് ഉപ്പ് എന്നിവ വേണം.
നന്നായി പഴുത്ത മാങ്ങകള്‍ എടുത്ത് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം ഇതിലേക്ക് അര കപ്പ് പഞ്ചസാരയും പാലും ചേര്‍ത്ത് അരയ്ക്കാം.
കാല്‍ കപ്പ് കോണ്‍ഫ്‌ളോര്‍ എടുത്ത് അതിലേക്ക് കുറച്ച് വെള്ളം ചേര്‍ത്തിളക്കി മാറ്റിവെക്കാം. ശേഷം പാന്‍ ചൂടാക്കി അരച്ചെടുത്ത മിശ്രിതം ഒഴിക്കാം.
അരച്ച മിശ്രിതത്തില്‍ നിന്ന് വെള്ളം വറ്റി കട്ടിയായി വരുന്ന സമയത്ത് കോണ്‍ഫ്‌ളോര്‍ കലക്കിയ വെള്ളം ചേര്‍ക്കാം. ചെറുതീയില്‍ വേണം പാചകം.
ശേഷം ഇത് നന്നായി ഇളക്കി കട്ടിയായി വരുമ്പോള്‍ ഗ്യാസ് ഓഫാക്കാം. ശേഷം നല്ലൊരു പാത്രത്തില്‍ എണ്ണയോ നെയ്യോ പുരട്ടി മിശ്രിതം ഇതിലേക്ക് ഒഴിക്കാം.