8 July 2026
Nithya V
Photo Credit: Getty Images
ഓരോ ദിവസവും വർദ്ധിക്കുന്ന ചെലവുകൾക്കിടയിൽ ഒരു അധിക വരുമാനം കണ്ടെത്തുക എന്നത് ഏറെ അനിവാര്യമാണ്.
വീട്ടിലിരുന്ന് തന്നെ വളരെ കുറഞ്ഞ ചെലവിൽ തുടങ്ങാൻ സാധിക്കുന്ന ചില ബിസിനസ്സ് ആശയങ്ങൾ അറിഞ്ഞാലോ...
ബിസിനസ്സുകൾക്കും വെബ്‌സൈറ്റുകൾക്കും ആവശ്യമായ ഉള്ളടക്കങ്ങൾ എഴുതി നൽകുന്നത് വീട്ടിലിരുന്ന് പണം സമ്പാദിക്കാവുന്ന നല്ലൊരു ഓപ്ഷനാണ്.
മറ്റൊന്ന് ട്രാൻസ്ലേഷനാണ്. ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും തിരിച്ചുമുള്ള വിവർത്തനത്തിനും ഇന്ന് വലിയ ഡിമാൻഡുണ്ട്.
ആരോഗ്യസംരക്ഷണത്തിന് ആളുകൾ കൂടുതൽ പ്രാധാന്യം നൽകുന്നതുകൊണ്ട് വീട്ടിലുണ്ടാക്കുന്ന പ്രകൃതിദത്ത ഉൽപ്പന്നങ്ങൾക്ക് മികച്ച മാർക്കറ്റുണ്ട്.
രാസവസ്തുക്കൾ ചേർക്കാതെ വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്ന മഞ്ഞൾപ്പൊടി, മുളകുപൊടി, എന്നിവ ചെറിയ പാക്കറ്റുകളിലാക്കി വിൽക്കാം.
ചക്ക വരട്ടിയത്, ചക്ക ചിപ്സ്, കൊണ്ടാട്ടങ്ങൾ, പപ്പടം, അച്ചാറുകൾ എന്നിവ വീട്ടിലുണ്ടാക്കി റീട്ടെയിൽ ഷോപ്പുകളിലോ ഓൺലൈനായോ വിൽക്കാം.
അതുപോലെ, ഇൻഡോർ ചെടികൾ ചെറിയ ചട്ടികളിലാക്കി സോഷ്യൽ മീഡിയ വഴി ഓർഡറുകൾ എടുത്ത് വിൽക്കാവുന്നതാണ്.