09  September 2026

Prasanth Kumar

രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!

Photo Credit: Xiaomi Global

റെഡ്മി നോട്ട് 17 പ്രോ സീരീസ് ഈ മാസം 15ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇത് കഴിഞ്ഞ മാസം ആഗോള തലത്തിൽ ലോഞ്ച് ചെയ്തിരുന്നു. 

റെഡ്മി നോട്ട് 17 പ്രോ സീരീസ് 

റെഡ്മി നോട്ട് 17 പ്രോ സീരീസിൽ റെഡ്മി നോട്ട് 17 പ്രോ, റെഡ്മി നോട്ട് 17 പ്രോ മാക്സ് 5ജി എന്നീ മോഡലുകൾ ആണ് ഇന്ത്യയിൽ എത്തുക. 

രണ്ട് മോഡലുകൾ

10,000mAh ബാറ്ററി ശേഷി റെഡ്മി നോട്ട് 17 പ്രോ സീരീസ് ഫോണിൽ ഉണ്ടാകും, ഇത് നാല് ദിവസ ഉപയോഗം വാഗ്ദാനം ചെയ്യും എന്ന് ടീസർ വെളിപ്പെടുത്തുന്നു. 

10,000mAh ബാറ്ററി

SGS സർട്ടിഫിക്കേഷനും കോർണിംഗ് ഗൊറില്ല ഗ്ലാസ് പിന്തുണയും റെഡ്മി നോട്ട് 17 പ്രോ സീരീസിൽ ഉണ്ടാകും. 

ഈട്

ഇൻഡസ്ട്രിയിലെ ആദ്യത്തെ TÜV SÜD ടൈറ്റൻ ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷൻ റെഡ്മി നോട്ട് 17 പ്രോ സീരീസ് അ‌വതരിപ്പിക്കുമെന്ന് ടീസർ വെളിപ്പെടുത്തുന്നു.

ടൈറ്റൻ ഡ്യൂറബിലിറ്റി 

റെഡ്മി നോട്ട് 17 പ്രോ മോഡലുകൾ പൊടി, ജലം, ഉയർന്ന താപനില എന്നിവയെ പ്രതിരോധിക്കാൻ IP69 / IP69K പ്രൊട്ടക്ഷൻ സഹിതം എത്തും.

IP റേറ്റിങ്

ലോഞ്ചിനുശേഷം, റെഡ്മി നോട്ട് 17 പ്രോ സീരീസ് ഫോണുകൾ ഷവോമി ​വെബ്​സൈറ്റ്, ആമസോൺ, ഷവോമി റീട്ടെയിൽ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാകും.

ലഭ്യത

റെഡ്മി നോട്ട് 17 പ്രോ സീരീസ് മോഡലുകളുടെ വില, ഫീച്ചറുകൾ എന്നിവ സെപ്റ്റംബർ 15ന് ലോഞ്ചിൽ ഔദ്യോഗികമായി വെളിപ്പെടുത്തു. 

വില, ഫീച്ചറുകൾ