01  September 2026

Prasanth Kumar

വല്ലാത്ത  സർപ്രൈസ്!  ഐക്യൂ Z11x 5G  വില കൂട്ടി

Photo Credit: IQOO 

ഐക്യൂ Z11x 5ജി മോഡലിന് ഇന്ത്യയിൽ വീണ്ടും വില കൂട്ടി. നിലവിലുണ്ടായിരുന്നതിനെക്കാൾ 3000 രൂപയുടെ വില വർധനയാണ് ഉണ്ടായിരിക്കുന്നത്. 

വീണ്ടും വില കൂട്ടി

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ 6GB+128GB- 18,999 രൂപ, 8GB+128GB-20,999 രൂപ, 8GB+256GB- 22,999 രൂപ എന്നിങ്ങനെയായിരുന്നു ഇതിന്റെ വില.

ലോഞ്ച് വില

ലോഞ്ചിന് ശേഷം പലപ്പോഴായി z11x 5ജിയുടെ വില കൂടി. ഒടുവിലെ വർധനയ്ക്ക് മുമ്പ് യഥാക്രമം 24999 രൂപ, 27999 രൂപ, 30999 രൂപ എന്നിങ്ങനെയായിരുന്നു വില.

മുമ്പത്തെ വില

ഐക്യൂ Z11x 5ജി വേരിയന്റുകൾക്ക് യഥാക്രമം 27999 രൂപ, 30999 രൂപ, 33999 രൂപ എന്നിങ്ങനെയാണ് പുതിയ വില. 

പുതിയ വില

ഐക്യൂ വെബ്​സൈറ്റ്, ആമസോൺ എന്നിവ വഴിയാണ് ഇത് വിൽപ്പനയ്ക്ക് എത്തിയത്. എന്നാൽ നിലവിൽ ആമസോണിൽ ആണ് സ്റ്റോക്കുള്ളത്.

ലഭ്യത

120Hz 6.76-ഇഞ്ച് ഫുൾ HD+ സ്ക്രീൻ, 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ 4nm പ്രൊസസർ എന്നിവ ഇതിലുണ്ട്.

ഡിസ്പ്ലേ, പ്രോസസർ

സോണി IMX852 സെൻസറുള്ള 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ്, 32MP ഫ്രണ്ട് ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിലുണ്ട്.

ക്യാമറ

44W ഫാസ്റ്റ് ചാർജിംഗുള്ള 7200mAh ബാറ്ററി. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL- STD- 810H), IP68 + IP69 റേറ്റിങ്സ് എന്നിവയും ഉണ്ട്.

ബാറ്ററി, IP റേറ്റിങ്

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G, 4G, ആൻഡ്രോയിഡ് 16- OriginOS 6, 2 OS അ‌പ്ഡേറ്റും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 

മറ്റ് ഫീച്ചറുകൾ