30 August 2026
Prasanth Kumar
Photo Credit: Flipkart
2026 സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ അനവധിയാണ്, ഐഫോൺ ഉൾപ്പെടെയുള്ളവ അതിൽ ഉൾപ്പെടുന്നു. മാസത്തിന്റെ ആദ്യം എത്തുന്ന ഫോണുകൾ പരിചയപ്പെടാം.
വിവോ T5 5G സെപ്റ്റംബർ 2 ബുധനാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യും. മീഡിയടെക് 7500 ടർബോ ചിപ്‌സെറ്റ്, 7,050mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ടാകും
റെഡ്മി 17 5ജി സെപ്റ്റംബർ 3ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 ജെൻ 5 പ്രോസസർ കരുത്തിലാണ് ഈ റെഡ്മി ഫോൺ എത്തുക. 7,900mAh ബാറ്ററിയും ഉണ്ട്.
ഇൻഫിനിക്സ് ഹോട്ട് 70 പ്രോ 5G സെപ്റ്റംബർ 4 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. 6nm മീഡിയടെക് ഡൈമെൻസിറ്റി 7100 5G പ്രോസസർ കരുത്തിലാണ് ഇത് എത്തുക.
പോക്കോ X8 സീരീസിന്റെ ഭാഗമായി പോക്കോ X8 5ജി സെപ്റ്റംബർ 4 ന് ഉച്ചയ്ക്ക് 12:00-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ശേഷം ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്ക് എത്തും.
പോക്കോ X8 പവർ 5ജി ഇന്ത്യയിൽ സെപ്റ്റംബർ 4 ന് ഉച്ചയ്ക്ക് 12:00-ന് ലോഞ്ച് ചെയ്യും. 10,000mAh ബാറ്ററി സഹിതം എത്തുന്നു എന്നതാണ് X8 പവർ 5ജിയുടെ ഹൈലൈറ്റ്.
2026 സെപ്റ്റംബർ 9ന് നടക്കുന്ന ആപ്പിൾ ഇവന്റിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, ഐഫോൺ അൾട്ര എന്നീ മോഡലുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സാംസങ് ഗാലക്സി എസ്26 എഫ്ഇ ആഗോള തലത്തിൽ ഇതിനകം ലോഞ്ച് ചെയ്തു. ഇത് ഇന്ത്യയിൽ സെപ്റ്റംബറിൽ എത്തും, കൃത്യമായ തിയതി പ്രഖ്യാപിച്ചിട്ടില്ല.