22 September 2026

Jayadevan A M

ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?

Image Courtesy: PTI

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാണ് സ്മൃതി മന്ദാന. ഏഷ്യന്‍ ഗെയിംസില്‍ താരം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്‌

സ്മൃതി മന്ദാന

സ്മൃതി മന്ദാനയുടെ നിലവിലെ ആസ്തി എത്രയാണെന്ന് ലഭ്യമായ വിവിധ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം. ഇന്ന് ഔദ്യോഗിക കണക്കുകളല്ല

ആസ്തിയെത്ര?

സ്മൃതി മന്ദാനയുടെ നിലവിലെ ആകെ ആസ്തി 33 കോടി മുതൽ 45 കോടി രൂപ വരെയാണെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

33-45 കോടി രൂപ

ബിസിസിഐ കരാര്‍, മാച്ച് ഫീസ്, വിമന്‍സ് പ്രീമിയര്‍ ലീഗ്, ബ്രാന്‍ഡ് പരസ്യങ്ങള്‍ തുടങ്ങിയവയാണ് പ്രധാന വരുമാന മാര്‍ഗങ്ങള്‍

വരുമാന മാർഗ്ഗങ്ങൾ

ബിസിസിഐയുടെ കേന്ദ്ര കരാറിലെ 'ഗ്രേഡ് എ' വിഭാഗത്തിലുള്ള താരമാണ് സ്മൃതി. ഇതുവഴി പ്രതിവർഷം 50 ലക്ഷം രൂപ റിട്ടെയ്‌നർ ഫീസായി ലഭിക്കുന്നു

ബിസിസിഐ കരാര്‍

വുമൻസ് പ്രീമിയർ ലീഗിന്റെ ഉദ്ഘാടന ലേലത്തിൽ ഏറ്റവും ഉയർന്ന തുകയായ 3.40 കോടി രൂപയ്ക്കാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്മൃതിയെ സ്വന്തമാക്കിയത്

ഡബ്ല്യുപിഎല്‍

ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ്, ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' തുടങ്ങിയ രാജ്യാന്തര ലീഗുകളിൽ കളിക്കുന്നതിലൂടെയും വലിയ തുക ലഭിക്കുന്നു

വിദേശ ലീഗുകൾ

ഹീറോ മോട്ടോ കോർപ്പ്, ഗാർണിയർ, മാസ്റ്റർകാർഡ്, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി സ്മൃതി കരാറിലുണ്ട്.

ബ്രാൻഡ് പരസ്യങ്ങൾ