ഏകദിന ക്രിക്കറ്റിൽ വമ്പൻ റെക്കോർഡുമായി സ്മൃതി മന്ദന

18 September 2025

Abdul Basith

Pic Credit: PTI

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ ജയം കുറിച്ചിരുന്നു. 102 റൺസിൻ്റെ റെക്കോർഡ് വിജയമാണ് ഇന്ത്യ നേടിയത്.

ഇന്ത്യ - ഓസ്ട്രേലിയ

ഏകദിനത്തിൽ ഓസ്ട്രേലിയയുടെ ഏറ്റവും ഉയർന്ന തോൽവി മാർജിൻ ആണിത്. ഇത്തരത്തിൽ ഒരു മോശം റെക്കോർഡും ഓസ്ട്രേലിയ കുറിച്ചു.

മോശം റെക്കോർഡ്

മത്സരത്തിൽ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയാണ് ഇന്ത്യക്കായി മികച്ചുനിന്നത്. താരം തകർപ്പൻ സെഞ്ചുറി നേടി ടീമിനെ മുന്നിൽ നിന്ന് നയിച്ചു.

സ്മൃതി മന്ദന

77 പന്തിൽ മൂന്നക്കത്തിലെത്തിയ മന്ദന 91 പന്തിൽ 117 റൺസ് നേടിയാണ് പുറത്തായത്. സ്മൃതിയുടെ മികവിൽ ഇന്ത്യ 292 റൺസാണ് നേടിയത്.

സ്കോർ

ഈ സെഞ്ചുറിയോടെ മന്ദന ഒരു സവിശേഷ റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു. ഏകദിന ചരിത്രത്തിലെ ഒരു റെക്കോർഡാണ് താരം നേടിയത്.

റെക്കോർഡ്

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് മന്ദന രണ്ടാം മത്സരത്തിൽ കണ്ടെത്തിയത്.

സെഞ്ചുറി

പട്ടികയിൽ ഒന്നാം സ്ഥാനവും മന്ദനയ്ക്ക് തന്നെയാണ്. അയർലൻഡിനെതിരെ 70 പന്തുകളിൽ സെഞ്ചുറി നേടിയ പ്രകടനമാണ് ഒന്നാം സ്ഥാനത്ത്.

വേഗത

മത്സരത്തിൽ 292 റൺസിന് ഓൾ ഔട്ടായ ഇന്ത്യക്കെതിരെ 190 റൺസിന് ഓസ്ട്രേലിയ മുട്ടുമടക്കി. ആദ്യ കളി ഓസ്ട്രേലിയ വിജയിച്ചിരുന്നു.

കളി