Abdul Basith

Pic Credit: PTI

ശുഭ്മൻ ഗില്ലിനെ മറികടക്കാൻ സ്മൃതി മന്ദന

Abdul Basith

26 December 2025

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പര പുരോഗമിക്കുകയാണ്. നാലിൽ നാലും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരലിൻ്റെ വക്കിലാണ്.

ഇന്ത്യ - ശ്രീലങ്ക

തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ രണ്ട് മത്സരങ്ങളും ഈ സ്റ്റേഡിയത്തിൽ വച്ചാണ് നടന്നത്.

കാര്യവട്ടം

ആദ്യ മൂന്ന് മത്സരങ്ങളിൽ നിരാശപ്പെടുത്തിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന നാലാം മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയിരുന്നു.

സ്മൃതി മന്ദന

48 പന്തിൽ 80 റൺസ് നേടി പുറത്താവാതെ നിന്ന സ്മൃതി ഷഫാലിയുമൊത്ത് ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിലും ഉയർന്ന സ്കോറിലും പങ്കാളിയായി.

പ്രകടനം

ഇന്ന് നടക്കുന്ന അവസാനത്തെ മത്സരത്തിൽ സ്മൃതി മന്ദനയെ കാത്ത് ഒരു തകർപ്പൻ റെക്കോർഡുണ്ട്. ശുഭ്മൻ ഗില്ലിനെ മറികടക്കാനാണ് അവസരം.

റെക്കോർഡ്

ഈ വർഷം മൂന്ന് ഫോർമാറ്റുകളിൽ നിന്നായി ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യൻ താരമാണ് ശുഭ്മൻ ഗിൽ. 1764 റൺസാണ് ഗിൽ ഇക്കൊല്ലം നേടിയത്.

ഗിൽ

സ്മൃതി മന്ദന ഇതുവരെ ഈ വർഷം 1703 റൺസ് നേടി. ഇന്നത്തെ കളി 62 റൺസിന് മുകളിൽ സ്കോർ ചെയ്യാനായാൽ താരം ഗില്ലിനെ മറികടക്കും.

മന്ദന

ഇന്ന് അവസരം ലഭിക്കാത്തവർ ഇന്ത്യൻ ടീമിൽ കളിച്ചേക്കും. ജി കമാലിനി, സ്നേഹ് റാണ എന്നിവരാണ് ഇതുവരെ പരമ്പരയിൽ കളിക്കാത്തത്.

ഇന്നത്തെ കളി