23 April 2026
Nithya V
Image Credit: Getty Images
ചൂട് കൂടുന്നതോടെ വീടിനുള്ളിലും പരിസരത്തും പാമ്പ് ശല്യം കൂടുകയാണ്. ധാരാളം കുഞ്ഞുങ്ങളാണ് മരണപ്പെടുന്നത്. ഈ സാഹചര്യത്തിൽ പാമ്പ് കടിയേറ്റാൽ എന്തു ചെയ്യണമെന്ന് നോക്കിയാലോ
പേടിക്കാതെ ശാന്തനായിരിക്കുക, പരിഭ്രമിച്ചാൽ ഹൃദയമിടിപ്പ് വർധിക്കുകയും വിഷം ശരീരത്തിൽ വേഗത്തിൽ പടരുകയും ചെയ്യാൻ സാധ്യതയുണ്ട്.
കടിയേറ്റാൽ ഒന്നര മിനിറ്റുള്ളിൽ പ്രാഥമിക ശുശ്രൂഷ ചെയ്യണം, കടിയേറ്റ സ്ഥലം ശുദ്ധജലത്തില്‍ വൃത്തിയായി കഴുകുക. സോപ്പ് ഉപയോഗിച്ചും കഴുകാവുന്നതാണ്.
എത്രയും വേഗം ആന്റി വെനം ലഭ്യമായ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുക. പാമ്പിനെ പിടിക്കാനോ കൊല്ലാനോ ശ്രമിച്ച് സമയം പാഴാക്കരുത്.
വിഷം പുറത്തെടുക്കാൻ മുറിവ് കത്തി ഉപയോഗിച്ച് കീറാനോ രക്തം പിഴിഞ്ഞു കളയാനോ ശ്രമിക്കരുത്. വിഷം വായ കൊണ്ട് വലിച്ചെടുക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്.
രക്തയോട്ടം പൂർണ്ണമായും തടയുന്ന രീതിയിൽ കടിയേറ്റ ഭാഗത്തിന് മുകളിൽ മുറുക്കിക്കെട്ടരുത്. ഇത് ആ ഭാഗത്തെ കോശങ്ങൾ നശിക്കാൻ കാരണമാകും.
അതുപോലെ, ഡോക്ടറുടെ നിർദ്ദേശമില്ലാതെ വേദനസംഹാരികളോ മറ്റ് പാനീയങ്ങളോ കുടിക്കരുത്. ഇങ്ങനെ ചെയ്യുന്നത് അപകടമാണ്.
കടി കൊണ്ടയാള്‍ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. കെട്ട് പത്തു മിനിറ്റിനുള്ളില്‍ അഴിച്ചു കെട്ടുകയും വേണം..