30 May 2025
Abdul Basith
Pic Credit: Unsplash
മഴക്കാലമാവുമ്പോൾ ഒപ്പമുണ്ടാവുന്ന ഭീഷണിയാണ് പാമ്പ്. പാമ്പ് കടിയേറ്റാൽ ശ്രദ്ധിക്കേണ്ട, ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. ഇവ പരിശോധിക്കാം.
പാമ്പ് കടിയേറ്റാൽ പേടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് ഹൃദയമിടിപ്പ് വർധിപ്പിച്ച് വിഷം വേഗത്തിൽ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പടർത്തും.
കടിയേറ്റ സ്ഥലത്തിന് മുകളിൽ മുറുക്കിക്കെട്ടിയാൽ ടിഷ്യൂ ഡാമേജിനും കാൽ മുറിച്ചുമാറ്റാനും സാധ്യതയുണ്ട്. അധികം മുറുക്കിയല്ലാതെ തുണി കെട്ടാം.
വിഷം ഉള്ളിലേക്ക് വലിച്ചെടുക്കാൻ ശ്രമം നടത്തരുത്. സിനിമകളിൽ കാണുന്നത് സത്യമല്ല. ഇങ്ങനെ ചെയ്യുമ്പോൾ വിഷം വായയിലും കൂടി പടരും എന്ന് മാത്രം.
കടിയേറ്റ സ്ഥലത്ത് ഐസ് പാക്കോ, ഐസ് കട്ടകളോ മറ്റും വെക്കരുത്. ഇത് രക്തയോട്ടം ഇല്ലാതാക്കി ആ സ്ഥലത്തെ ടിഷ്യൂ നശിപ്പിക്കാനിടയാക്കും.
മുറിവിനെ വീണ്ടും മുറിയ്ക്കരുത്. ഇത് നേരത്തെയുണ്ടായിരുന്ന മുറിവിനെ വഷളാക്കുകയും പകർച്ചവ്യാധികൾക്കും ഇൻഫക്ഷനും സാധ്യത വർധിപ്പിക്കുകയും ചെയ്യും.
പരമ്പരാഗത മാർഗങ്ങൾ പരീക്ഷിച്ച് സമയം കളയരുത്. കടിയേറ്റ രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കുക.
കടിച്ച പാമ്പിനെ പിടികൂടാൻ ശ്രമിക്കരുത്. ഇത് സമയം പാഴാക്കുകയും അപകടസാധ്യതയുണ്ടാക്കുകയും ചെയ്യും. കഴിയുമെങ്കിൽ ഫോട്ടോ എടുക്കാം.