23 July 2026
ASHLI C
Image Credit: Getty Images
പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ് ബദാമും നിലക്കടലയും. എന്നിരുന്നാലും ഇവരിൽ ഒരാൾക്ക് കൊഴുപ്പിന്റെ അളവ് കൂടുതലാണ് അത് ഏതിലാണെന്ന് നോക്കാം.
രണ്ടും മികച്ച പ്രോട്ടീൻ ഉറവിടങ്ങൾ ആണെങ്കിൽ കൂടി ബദാമിന് അപേക്ഷിച്ച് നിലക്കടയിലെ പൊതുവേ കൊഴുപ്പിന്റെ അളവ് കൂടുതലാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.
100 ഗ്രാം നിലക്കടലയിൽ ഏകദേശം 40 മുതൽ 50 ഗ്രാം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം 100 ഗ്രാം ബദാമിൽ 45 മുതൽ 49 ഗ്രാം വരെ കൊഴുപ്പ് മാത്രമാണ് അടങ്ങിയിരിക്കുന്നത്. ഇത് താരതമ്യേന കുറവാണ്.
ഹൃദയത്തിന് ആവശ്യമായ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് കൂടുതലുള്ളത് ബദാമിൽ ആണ്. നിലക്കടലയിൽ ഇത് കുറവാണ്.
ശരീരത്തിന് അധികം ഗുണകരമല്ലാത്ത പൂരിത അതായത് സാച്ചുറേറ്റഡ് ഫാറ്റ് നിലക്കടലയിൽ അല്പം കൂടുതലാണ് എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
കൊഴുപ്പിന്റെ കാര്യത്തിൽ നിലക്കടല മുന്നിലെന്നോണം തന്നെയാണ് പ്രോട്ടീന്റെ കാര്യത്തിലും. ബദാമിനെ അപേക്ഷിച്ച് നിലക്കടയിലാണ് പ്രോട്ടീന്റെ അളവ് കൂടുതലുള്ളത്.
ബദാമിൽ വൈറ്റമിൻ ഇ, മഗ്നീഷ്യം ഫൈബർ പോലുള്ള ഘടകങ്ങളുടെ അളവ് വളരെ കൂടുതലാണ് . ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്.