30 JAN 2026

NEETHU VIJAYAN

ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ 

 Image Courtesy: Getty Images

വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോകെമിക്കലുകൾ എന്നിവയാൽ സമ്പന്നമായ നെയ്യ് പ്രകൃതിദത്തമായ ഒരു ഔഷധമാണ്.   

നെയ്യ്

നെയ്യുടെ ഗുണങ്ങളെക്കുറിച്ച് പറയുമ്പോഴും, അത് എല്ലാവർക്കും ഒരുപോലെ ഗുണകരമല്ല എന്ന യാഥാർത്ഥ്യം കൂടി നാം തിരിച്ചറിയേണ്ടതുണ്ട്.

അപകടം

നെയ്യിൽ അടങ്ങിയിരിക്കുന്ന സാച്ചുറേറ്റഡ് ഫാറ്റും കലോറിയും ചില രോഗാവസ്ഥകളെ വഷളാക്കും. താഴെ പറയുന്ന ആരോഗ്യ പ്രശ്നങ്ങളുള്ളവർ നെയ്യ് കഴിക്കരുത്.

കഴിക്കരുത്

ലാക്ടോസ് അലർജി ഉള്ളവരാണ് നിങ്ങളെങ്കിൽ നെയ്യ് കഴിക്കാൻ പാടുള്ളതല്ല. ലാക്ടോസ് എന്നത് പാലിൽ കാണപ്പെടുന്ന ഒരുതരം പദാർത്ഥമാണ്.

ലാക്ടോസ് അലർജി​

നെയ്യിൽ സാച്ചുറേറ്റഡ് ഫാറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകും.

ഹൃദ്രോഗികൾ

ഫാറ്റി ലിവർ പോലെയുള്ള അവസ്ഥകളിൽ നെയ്യ് കരളിന് കൂടുതൽ സമ്മർദ്ദം നൽകുന്നു. ഇത് കരളിലെ കൊഴുപ്പ് വർദ്ധിപ്പിക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും.

ഫാറ്റി ലിവർ

ഗർഭകാലത്ത് നെയ്യ് കഴിക്കുന്നത് നല്ലതാണെങ്കിലും, ഗർഭിണിക്ക് അമിതവണ്ണമോ പ്രമേഹമോ ഉണ്ടെങ്കിൽ നെയ്യുടെ ഉപയോഗം ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമാക്കുക.

ഗർഭിണികൾ