04 JAN 2026
Nithya V
Photos Credit: Getty Images
നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ 'സ്ട്രേഞ്ചർ തിങ്‌സ്' സീരീസിന്റെ അഞ്ചാം ഭാഗമാണ് ഇപ്പോൾ ട്രെന്റിംഗ്.
ഈ പരമ്പരയിലെ താരങ്ങളിൽ ഏറ്റവും കൂടുതൽ സമ്പാദ്യമുള്ളത് ആർക്കാണെന്ന് അറിയാമോ? താരങ്ങളുടെ ആസ്തി പരിശോധിക്കാം...
പുതിയ റിപ്പോർട്ടുകൾ പ്രകാരം പരമ്പരയിലെ പ്രധാന കഥാപാത്രമായ 'ഇലവനെ' അവതരിപ്പിച്ച മിലി ബോബി ബ്രൗൺ ആണ് സമ്പത്തിൽ മുന്നിൽ.
മിലിയുടെ ആസ്തി ഏകദേശം 20 മില്യൺ ഡോളർ (180 കോടി രൂപ) ആണ്. സ്ട്രേഞ്ചർ തിങ്‌സിൽ നിന്ന് മാത്രം ഏകദേശം 2.7 മില്യൺ ഡോളർ സമ്പാദിച്ചു.
കൂടാതെ, നെറ്റ്ഫ്ലിക്സിന്റ 'എനോല ഹോംസ്' ആദ്യ ഭാഗത്തിന് 6.1 മില്യൺ ഡോളറും രണ്ടാം ഭാഗത്തിന് 10 മില്യൺ ഡോളറുമാണ് പ്രതിഫലമായി ലഭിച്ചത്.
ഹോളിവുഡിലെ മുതിർന്ന താരം വിനോന റൈഡറാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ജോയ്സ് ബയേഴ്സ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം 18 മില്യൺ ഡോളറാണ് (ഏകദേശം 162 കോടി രൂപ) നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായ വിനോന റൈഡറുടെ ആസ്തി.
സീരീസിലെ മറ്റ് താരങ്ങളായ ഗേട്ടൻ മാറ്റരാസോയുടെ ആസ്തി 5 മില്യൺ ഡോളർ ആണ്. ഫിൻ വുൾഫ്ഹാർഡിന് 4 മില്യൺ ഡോളർ.