03 JAN 2026
Sarika KP
Image Courtesy: Facebook
ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ചിത്രം ജനുവരി ഒൻപതിന് തീയറ്ററുകളിൽ എത്തും.
ഒരു പൊളിറ്റിക്കൽ കമേഷ്യൽ എന്‍റര്‍ടെയ്നര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിതെന്ന വിശേഷണത്തോടെയാണ് ജനനായകൻ എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കാനായി വിജയ് വാങ്ങിയ പ്രതിഫലത്തിനെക്കുറിച്ചുള്ള ചർച്ചയാണ് ആരാധക ശ്രദ്ധ നേടുന്നത്.
ജനനായകനിൽ അഭിനയിക്കാനായി വിജയ് 275 കോടിയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
150 കോടി അഡ്വാൻസ് ആയി വിജയ്ക്ക് നൽകിയിരുന്നു. ബാക്കി തുക ഡബ്ബിങ്ങിന് ശേഷം നടന് കൈമാറും എന്നാണ് ട്രാക്കർമാരുടെ റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.
വിജയ്‌യുടെ മുൻ ചിത്രമായ ദി ഗോട്ടിൽ 200 കോടി ആയിരുന്നു നടന്റെ പ്രതിഫലം. എന്നാൽ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരും എത്തുന്നു.