13 DEC 2025
Nithya V
Image Credit: Social Media
ഇനി ക്രിസ്മസ് അവധികളുടെ കാലമാണ്. ഈ അവധിക്കാലം അടിച്ചുപൊളിക്കാൻ അടിപൊളി കെ-ഡ്രാമകളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
കൊ-ഡ്രാമ പ്രേമികളെ സംബന്ധിച്ചിടത്തോളം ഈ മാസം ആവേശകരമായ ഒന്നാണ്. ത്രില്ലർ മുതൽ റൊമാൻസ് വരെയുള്ള നിരവധി പുതിയ പരമ്പരകളാണ് പുറത്തിറങ്ങുന്നത്.
ജന്മനാ വേർപിരിഞ്ഞുപോയ ഇരട്ട സഹോദരിമാരുടെ കഥ പറയുന്ന ഒരു റിവഞ്ച്-റൊമാൻസ് ത്രില്ലറായ ഫസ്റ്റ് മാൻ ഡിസംബർ 15ന് എത്തും.
കുറ്റവാളികൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും അപ്രതീക്ഷിതമായ സംഭവങ്ങളും ചേർത്തിണങ്ങിയ വില്ലൻസ് ഡിസംബർ 18ന് പുറത്തിറങ്ങും.
ഡിസംബർ 19ന് സ്വീഡിഷ് പരമ്പരയുടെ കൊറിയൻ റീമേക്കായ ലവ് മി എത്തും. ഒരു കുടുംബത്തിലെ ഓരോ വ്യക്തിയുടെയും പ്രണയം, വളർച്ച, കണ്ടെത്തൽ എന്നിവയിലൂടെ കടന്നുപോകുന്ന കഥ.
കൊലക്കുറ്റത്തിന് പ്രതിയാക്കപ്പെട്ട ഒരു പ്രശസ്ത കെ-പോപ്പ് ഗായകനെ രക്ഷിക്കാൻ ശ്രമിക്കുന്ന അഭിഭാഷകയുടെ കഥ. ഡിസംബർ 22ന് എത്തും.
1970-കളിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറാണിത്. ഡിസംബർ 24ന് റിലീസ് ചെയ്യും.
കയ്യിലിരിക്കുന്ന പണത്തിന് അനുസരിച്ച് ശക്തി വർദ്ധിക്കുന്ന ഒരു സിവിൽ ഉദ്യോഗസ്ഥന്റെ കഥ പറയുന്ന സൂപ്പർ ഹീറോ ഡ്രാമ, ഡിസംബർ 26ന് എത്തും.