ഹൃദയാരോഗ്യത്തിൽ സ്ട്രെസ് ഉണ്ടാക്കുന്ന പൃശ്നങ്ങൾ

23 June 2025

Abdul Basith

Pic Credit: Unsplash

സ്ട്രെസ് മാനസികാരോഗ്യത്തെ മാത്രമല്ല, ശാരീരികാരോഗ്യത്തെയും ബാധിക്കും. ഹൃദയാരോഗ്യത്തിന് സ്ട്രെസ് വളരെ വലിയൊരു പ്രശ്നമാണ്.

സ്ട്രെസ്

സ്ട്രെസ് വർധിക്കുന്നത് അഡ്രിനാലിൻ ഉണ്ടാക്കും. ഇത് രക്തസമ്മർദ്ദം വർധിപ്പിക്കും. രക്തസമ്മർദ്ദം വർധിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കും.

രക്തസമ്മർദ്ദം

സ്ട്രെസിൽ നിന്ന് രക്ഷ നേടാനായി ആളുകൾ പല മോശം പതിവുകളും തുടങ്ങും. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളൊക്കെ ആരംഭിക്കാം.

മോശം പതിവുകൾ

ദീർഘമായ സ്ട്രെസ് ഇൻഫ്ലമേഷൻ ലെവലുകൾ വർധിപ്പിക്കും. എരിച്ചിൽ വളരെ ഗുരുതമായാണ് ഹൃദയാരോഗ്യത്തെ ബാധിക്കുന്നത്.

എരിച്ചിൽ

സ്ട്രെസ് നമ്മുടെ ഉറക്കത്തെ ബാധിക്കും. ഉറക്കം മോശമാവുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുകയും ഹൃദ്രോഗസാധ്യത വർധിപ്പിക്കുകയും ചെയ്യും.

ഉറക്കം

സ്ട്രെസ് ഹോർമോണുകൾ ബ്ലഡ് ലിപിഡ് പ്രൊഫൈലിനെ ബാധിക്കും. ഇത് മോശം കൊളസ്ട്രോൾ വർധിപ്പിക്കും. ഇത് ഹൃദയാരോഗ്യത്തെയും ബാധിക്കും.

കൊളസ്ട്രോൾ

ഏറെക്കാലം നീണ്ടുനിൽക്കുന്ന സ്ട്രെസ് നെഞ്ചിടിപ്പ് വർധിപ്പിക്കും. ഇത് സ്ട്രെസ് കാർഡിയോമയോപ്പതിയിലേക്ക് നയിച്ചേക്കാൻ സാധ്യതയുണ്ട്.

ഹൃദയം

സ്ട്രെസിനിടെ ഹൃദയത്തിൽ സർജറി ചെയ്താൽ റിക്കവറി വൈകും. ഇത് തുടർച്ചയായ ഹൃദ്രോഗങ്ങൾക്ക് ഇടയാക്കും.

റിക്കവറി