29 December 2025

Sarika KP

Image Credit: Pinterest

ജലദോഷവും തൊണ്ടവേദനയും പമ്പ കടക്കും;  ഇതൊന്ന് ട്രൈ ചെയ്യൂ

തണുപ്പു കാലം ആയതോടെ പലർക്കും ജലദോഷവും തൊണ്ടവേദനയും തുമ്മലുമൊക്കെ പതിവായി. ഇതെല്ലാം പമ്പ കടക്കുന്ന ഒരു ഒറ്റമൂലിയാണ് ചുക്കുകാപ്പി.

ചുക്കുകാപ്പി

ചുക്കുകാപ്പി പണ്ടു മുതല്‍ തന്നെ ഒരു ഒറ്റമൂലിയാണ്. വൈദ്യശാസ്ത്ര പ്രകാരം ധാരാളം ആരോഗ്യ ഗുണങ്ങളുള്ള കഷായം വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുന്നത്.

ആരോഗ്യ ഗുണങ്ങൾ

 കാപ്പിയുടെ പ്രധാന ചേരുവയായ ചുക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ജലദോഷത്തിന്റെ തീവ്രത കുറയ്ക്കാനും സഹായിക്കും.

പ്രതിരോധ ശേഷി

ശരീരത്തിലെ താപനില  നിയന്ത്രിക്കുന്നതിനും, കൊഴുപ്പ് അലിയിച്ചു കളയുന്നതിനുമുള്ള കഴിവ് ഇഞ്ചിക്കുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

 താപനില നിയന്ത്രിക്കുന്നു

ഇതിൽ അടങ്ങിയിട്ടുള്ള കഫീൻ  മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിലൂടെ കൊഴുപ്പ് അലിയിച്ചു കളയുന്നു.

കൊഴുപ്പ് അലിയിച്ചു കളയുന്നു

ജലദോഷവും തൊണ്ടവേദനയും  പോലുള്ള അസുഖങ്ങൾക്ക് പരിഹാരമായ ചുക്കുകാപ്പി തനി നാടൻ സ്റ്റൈലിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

എങ്ങനെ ഉണ്ടാക്കാം

വെള്ളത്തിൽ ചുക്ക്, കുരുമുളക്, ഏലക്ക,  മല്ലി, ജീരകം, തുളസിയില എന്നിവ ചേർത്തു നല്ലതു പോലെ തിളപ്പിക്കുക.

തിളപ്പിക്കുക

അതിന് ശേഷം കരിപ്പെട്ടി (ശർക്കര), കാപ്പിപ്പൊടി എന്നിവ ചേർത്തു നല്ലതുപോലെ തിളപ്പിച്ച് എടുത്താൽ ചുക്ക് കാപ്പി തയ്യാർ.

ചുക്ക് കാപ്പി തയ്യാർ