24 December 2025
Nithya V
Image Courtesy: Getty Images
കേരളത്തിൽ ഡിസംബറെത്തിയാൽ ക്ഷണിക്കാതെ തന്നെ വരുന്ന അതിഥികളാണ് ചുമയും ജലദോഷവും. ഇത്തവണയും ചികിത്സയ്ക്കായെത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.
തണുപ്പ് കൂടുന്നതോടെ വിട്ടുമാറാത്ത ചുമ പലരെയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ ചുമ വിട്ടുമാറാനും ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ചില വഴികളുണ്ട്.
ആവി പിടിക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗം. തുളസിയില, ഇഞ്ചിപ്പുല്ല്,യൂക്കാലി,പനിക്കൂര്‍ക്ക,രാമച്ചം തുടങ്ങിയവ ഉപയോഗിച്ചും ആവി പിടിക്കാം.
ചുമ, പനി തുടങ്ങിയവ മാറാൻ ചുക്കുകാപ്പിയും സഹായിക്കും. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ ഇവ ഗുണകരമാണ്.
കുരുമുളകും കല്‍കണ്ടവും ചേര്‍ത്ത് പല തവണ കഴിക്കുന്നതിലൂടെയും ചുമ കുറയ്ക്കാം. ജലദോഷം, കഫക്കെട്ട്, തൊണ്ടവേദന, ശബ്ദമടപ്പ്, തുടങ്ങിയവയും മാറും.
ചുമക്കും ജലദോഷത്തിനും തേന്‍ വളരെ ഫലപ്രദമാണ്. ശരീരത്തിലെ അണുബാധകൾ കുറച്ച് കൊണ്ട് വരാൻ തേൻ സഹായിക്കുന്നു.
വെളുത്തുള്ളിഅല്ലി വറുത്ത് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. ഇവയിൽ ആന്റി ഫംഗല്‍, ആന്റി ബാകറ്റീരിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്.
തുളസിയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും ചുമയിൽ നിന്ന് ആശ്വാസം നൽകുന്നു. കര്‍പൂരത്തുളസിയിലെ മോന്തോള്‍ തൊണ്ടയിലെ കഫക്കെട്ട് ഇല്ലാതാക്കും.