1 May 2025
TV9 MALAYALAM
Image Courtesy: Freepik
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് വിരളമാണ്. ഇന്ന് എന്തിനും ഏതിനും മൊബൈല്‍ ആവശ്യമാണ്. പല ജോലികളും മൊബൈലുമായി ബന്ധപ്പെട്ടിരിക്കുന്നു
മൊബൈൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ തല മുന്നോട്ട് ചായുന്ന അസ്വാഭാവിക പോസ്ചറിനെയാണ് ഇങ്ങനെ വിളിക്കുന്നത്
'ടെക്സ്റ്റ് നെക്ക്' കഴുത്തിനും തോളിനും വേദന ഉണ്ടാക്കുന്നതിനൊപ്പം മറ്റ് വെല്ലുവിളികളും ഉയര്‍ത്തുന്നുവെന്ന് കണ്ടെത്തല്‍
ഇത് ഹൃദയത്തിനും വെല്ലുവിളി ഉയര്‍ത്തുമെന്ന് ക്യൂറസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു
ഗവേഷണത്തില്‍ 19 നും 45 നും ഇടയിൽ പ്രായമുള്ള 84 പേർ പങ്കെടുത്തു. ഇതിലാണ് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കണ്ടെത്തിയത്
'ടെക്സ്റ്റ് നെക്ക് സിൻഡ്രോം' എന്നും അറിയപ്പെടുന്ന ഈ അവസ്ഥ ചെറുപ്പക്കാരിലാണ് കൂടുതലായി കാണപ്പെടുന്നത്
ഇത് കാലക്രമേണ തോള്‍വേദന, തലവേദന, നടുവേദന, കണ്ണിന് പ്രയാസം, തലകറക്കം തുടങ്ങിയവയിലേക്ക് നയിച്ചേക്കാം.
പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍