11 November 2026

SHIJI MK

35 കഴിഞ്ഞാൽ നേട്ടങ്ങളുടെ കാലം;  ഈ തീയതികളിലാ- ണോ ജനിച്ചത്?

Image Credit: Getty Images

ചിലര്‍ക്ക് ജീവിതത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിജയങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. എന്നാല്‍ മറ്റുചിലര്‍ക്ക് അതിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവരും.

വിജയം

സംഖ്യാശാസ്ത്രം അനുസരിച്ച് ചില പ്രത്യേക ജനനത്തീയതികളില്‍ ജനിച്ചവര്‍ക്ക് 35 വയസിന് ശേഷമായിരിക്കും ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുക.

നേട്ടം

3, 4, 8, 9 എന്നീ ജന്മസംഖ്യകളില്‍ ഉള്‍പ്പെടുന്നവരാണ് 35 വയസിന് ശേഷം വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധ്യതയുള്ളവരായി സംഖ്യാശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്.

ഇവര്‍

3, 12, 21, 30 എന്നീ തീയതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 3 ആണ്. സര്‍ഗാത്മകതയ്ക്കും സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും താല്‍പ്പര്യമുള്ളവരാണ് ഇവരെന്നാണ് വിശ്വാസം.

ജന്മസംഖ്യ 3

4, 13, 22, 31 തീയതികളില്‍ ജനിച്ചവരാണ് ജന്മസംഖ്യ 4ല്‍ ഉള്‍പ്പെടുന്നത്. രാഹുവിന്റെ സ്വാധീനമുള്ളവരായാണ് സംഖ്യാശാസ്ത്രത്തില്‍ ഇവരെ കണക്കാക്കുന്നത്.

ജന്മസംഖ്യ 4

8, 17, 26 തീയതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 8 ആണ്. ശനിയുടെ സ്വാധീനമുള്ളവരായി കണക്കാക്കപ്പെടുന്ന ഇവരുടെ ജീവിതത്തില്‍ ആദ്യകാലത്ത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാകാമെന്നാണ് സംഖ്യാശാസ്ത്രത്തിലെ വിശ്വാസം.

ജന്മസംഖ്യ 8

9, 18, 27 തീയതികളില്‍ ജനിച്ചവരാണ് ജന്മസംഖ്യ 9ല്‍ ഉള്‍പ്പെടുന്നത്. കാരുണ്യം, മാനവികത, അനുഭവസമ്പത്ത്, വിവേകം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ഈ സംഖ്യയെ സംഖ്യാശാസ്ത്രം വിലയിരുത്തുന്നത്.

ജന്മസംഖ്യ 9