14 November 2025

Jayadevan A M

കഫക്കെട്ടിനെ പമ്പ കെടുത്താം ഈ 'തേന്‍'വഴികളിലൂടെ

Image Courtesy: Getty

മനുഷ്യനെ അലട്ടുന്ന ഒരു പ്രശ്‌നമാണ് കഫക്കെട്ട്. പലരും ഈ പ്രശ്‌നത്തിന് ഇന്ന് പ്രതിവിധി തേടുന്നു. ചെറുതേന്‍ ഉപയോഗിച്ചുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം

കഫക്കെട്ട്‌

കഫക്കെട്ട് കൂടാതെ ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയ്ക്ക് ഈ പറയുന്ന രീതിയില്‍ ചെറുതേന്‍ കഴിക്കാം. തിപ്പലിപ്പൊടിയില്‍ ചാലിച്ച് ചെറുതേന്‍ കഴിക്കുന്നതാണ് ഒരു മാര്‍ഗം

ചെറുതേന്‍ 

തുളസിയില ഉപയോഗിച്ച് തിളപ്പിച്ചാറിയ വെള്ളം എടുക്കണം. ഈ ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്ത് കഴിക്കാം.

തുളസിയില ഉപയോഗിച്ച്‌

ചെറുതേനും ഇഞ്ചി, ഉള്ളി, തുളസി എന്നിവയുടെ നീരും സമം ചേര്‍ത്ത് കഴിക്കുന്നതും ഉത്തമമാണ്‌. ചെറുതേനില്‍ വയമ്പ് അരച്ച് രണ്ട് നേരം സേവിക്കുന്നതാണ് വേറൊരു മാര്‍ഗം

ഇഞ്ചിയും ഉള്ളിയും

കുരുമുളകും നെയ്യും ചെറുതേനും പൊടിച്ചത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും. ചെറുതേനില്‍ കടുക്ക ചാലിച്ച് കഴിക്കുന്നതും നല്ലതാണ്‌

കുരുമുളകും നെയ്യും

ജീരകവും ചുക്കും സമം ഉണക്കിപ്പൊടിച്ച് ചെറുതേനില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ചെറുതേനില്‍ ചുവന്നുള്ളി സമം ചേര്‍ത്തും കഴിക്കാം

ചുക്കും ജീരകവും

ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത്തരം ഒറ്റമൂലി പരീക്ഷണങ്ങള്‍ നടത്താവൂ. സ്വയം ചികിത്സ അപകടകരമാണെന്ന് ഓര്‍മിക്കുക

ശ്രദ്ധിക്കണേ

ഈ വെബ്‌സ്‌റ്റോറി പൊതുവായ വിവരങ്ങള്‍ക്ക് വേണ്ടി മാത്രം നല്‍കിയതാണ്. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടുക

നിരാകരണം