28 APRIL 2026

NEETHU VIJAYAN

ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം  പ്രത്യേക കരുതൽ

 Image Courtesy: Getty Images 

നാട്ടിലെങ്ങും അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. കേരളത്തിൽ ‌മിക്ക ജില്ലകളിലും 40ന് അടുത്താണ് താപനില റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചൂട്

ചൂട് കൂടുമ്പോൾ സാധാരണ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് വീട്ടിലെ പ്രായമുള്ളവരാണ്. ഈ വേനലിൽ പ്രായമുള്ളവരെ എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം.

പ്രായമുള്ളവർ

പ്രായമാകുമ്പോൾ നമ്മുടെ ശരീരത്തിന് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നു. അതിനാൽ താപനില വർദ്ധിക്കുന്നത് പ്രായമായവരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

പ്രതിരോധം

ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കാൻ പ്രായമായവരെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുക. കാരണം നിർജ്ജലീകരണം പെട്ടെന്ന് വരാൻ സാധ്യതയുണ്ട്.

നിർജ്ജലീകരണം

ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ കഴിവതും അവർക്ക് നൽകാതിരിക്കുക. പഴങ്ങൾ, മോരും വെള്ളം, കരിക്കിൻ വെള്ളം എന്നിവ കുടിക്കാം.

ഭക്ഷണം

അമിതമായ ക്ഷീണമോ, തലകറക്കമോ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക. നിർജ്ജലീകരണത്തിൻ്റെയോ ചൂടുമായി ബന്ധപ്പെട്ട ആരോ​ഗ്യ പ്രശ്നങ്ങളുടെയോ ലക്ഷണമാകാം.

ലക്ഷണം

 ദിവസവും രണ്ട് നേരമെങ്കിലും പ്രായമായവരുടെ ആരോഗ്യനില പ്രത്യേകം ശ്രദ്ധിക്കുക. അവശത തോന്നുന്ന സാഹചര്യങ്ങളിൽ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുക. 

ആരോഗ്യനില