26 MAY 2025
SARIKA KP
Image Courtesy: Freepik
നാട്ടിലെങ്ങും മാമ്പഴത്തിന്റെ സീസൺ ആണ്. പഴുത്ത മാങ്ങയും പച്ച മാങ്ങയുമെല്ലാം കഴിക്കുമ്പോൾ മാങ്ങാണ്ടി വലിച്ചെറിയുകയാണ് പതിവ്
എന്നാൽ ഇനി മുതൽ വലിച്ചെറിയാൻ വരട്ടെ, മാങ്ങാണ്ടിക്ക് ചില പോഷകഗുണങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
മാങ്ങാണ്ടിയിൽ നിന്നുള്ള സത്തിന് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെൽത്തിലെ ഒരു പഠനത്തിൽ പറയുന്നത്.
ഡയറ്റിൽ മാംഗോ സീഡ് പൗഡർ ഉൾപ്പെടുത്തുന്നത് ചർമത്തെ സംരക്ഷിക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കും.
മാങ്ങയിലെ വിത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകുമെന്നാണ് പ്രൊഫഷണൽ മെഡിക്കൽ ജേണലിലെ പഠനത്തിൽ പറയുന്നത്.
മാങ്ങാണ്ടിയിൽ ഉയർന്ന അളവിൽ ആന്റി ഓക്‌സിഡന്റുകളും നാരുകളും അടങ്ങിയതിനാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്.
മാങ്ങാണ്ടികൊണ്ടുള്ള എണ്ണ മുടിവളരാൻ സഹായിക്കുന്നു. ഇതിൽ ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇ-യും അടങ്ങിയിട്ടുണ്ട്.
പൊടിച്ചെടുത്ത വിത്ത് സ്മൂത്തികളിലോ യോഗട്ട്, ധാന്യങ്ങള്‍ എന്നിവയിലോ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഉണങ്ങിയ വിത്തുകള്‍ ചൂടുവെള്ളത്തിലിട്ട് ഹെര്‍ബല്‍ ടീയും തയ്യാറാക്കാം.