05 NOV 2026

NEETHU VIJAYAN

രണ്ട് ഈന്തപ്പഴം മതി; ദഹനം മുതൽ ഹൃദയാരോഗ്യം വരെ, ​ഗുണം ഇതാണ്

Image Courtesy: Unsplash

ഡ്രെെ ഫ്രൂട്സുകളിൽ ഏറ്റവും മികച്ചതാണ് ഈന്തപ്പഴം. പോഷകഘടകങ്ങളാൽ സമ്പന്നമായതിനാൽ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ധൈര്യമായി ഉൾപ്പെടുത്താം.

ഈന്തപ്പഴം

ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകളാൽ സമൃദ്ധമായതിനാൽ ക്ഷീണമകറ്റി ശരീരത്തിന് പെട്ടെന്ന് ഉന്മേഷവും ഊർജ്ജവും നൽകാൻ ഈന്തപ്പഴം സഹായിക്കും.

ഊർജ്ജം

ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം തടയാനും ദഹനപ്രക്രിയ സുഗമമാക്കാനും ദിവസവും രണ്ട് ഈന്തപ്പഴം കഴിക്കുന്നത് സഹായിക്കുന്നു.

ദഹനം

ഇരുമ്പിന്റെ മികച്ച സ്രോതസ്സാണ് ഈന്തപ്പഴം. ഇത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളിലെ.

രക്തക്കുറവ്

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ഹൃദയാരോഗ്യം

കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ബലം വർദ്ധിപ്പിക്കുകയും ഓസ്റ്റിയോപൊറോസിസ് തടയുകയും ചെയ്യുന്നു.

അസ്ഥികൾക്ക്

ആന്റിഓക്‌സിഡന്റുകൾ ധാരാളമുള്ളതിനാൽ ഓർമ്മശക്തിയും ഏകാഗ്രതയും കൂട്ടാനും നാഡീവ്യൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉപകരിക്കുന്നു. 

തലച്ചോറിന്