17 DEC 2025

TV9 MALAYALAM

എല്ലിനും പല്ലിനും ഒരുപോലെ ​ ഗുണം;  മീൻ മുട്ട കഴിച്ചാൽ.

 Image Courtesy: Getty Images

പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ ബി12, എ, ഡി, ഇ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് മീൻ മുട്ട.  മെറ്റബോളിസം, ഹൃദയ ആരോഗ്യം എന്നിവയെ സഹായിക്കുന്നു,

മീൻ മുട്ട  

മത്സ്യമുട്ടകളിൽ മൂന്ന് വ്യത്യസ്ത തരം കളാണ് ചെറിയ അളവിൽ അടങ്ങിയിട്ടുള്ളത്. പൂരിത കൊഴുപ്പ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ്, മോണോസാച്ചുറേറ്റഡ് കൊഴുപ്പ്.

കൊഴുപ്പ്

മീൻ മുട്ടയിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നിങ്ങളെ സഹായിക്കുന്നു.

ഹൃദയാരോഗ്യം

മീൻ മുട്ടയിലെ ധാരാളം കോളിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നതിനാൽ ഓർമ്മശക്തി, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

തലച്ചോറിന്

ഇവയിലെ വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കാഴ്ച മെച്ചപ്പെടുത്താനും പ്രായമാകുമ്പോഴുള്ള കാഴ്ചക്കുറവ് തടയാനും സഹായിക്കുന്നു.

കണ്ണിന്റെ ആരോഗ്യം

മീൻ മുട്ടയിലെ വിറ്റാമിൻ ഡി, കാൽസ്യം, ഫോസ്ഫറസ് എന്നിവ നിങ്ങളുടെ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ ഒന്നാണ്.

എല്ലുകളും  പല്ലുകളും

വിറ്റാമിൻ എ, ബി 12, സെലീനിയം എന്നിവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.ഫോളേറ്റ് പോലുള്ള പോഷകങ്ങൾ ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് പ്രധാനമാണ്.

 പ്രതിരോധശേഷി

പ്രോട്ടീൻ, വിറ്റാമിൻ B12, ഇരുമ്പ്, അയഡിൻ തുടങ്ങിയ ധാതുക്കൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ ധൈര്യമായി ഇവ ഉൾപ്പെടുത്താം. 

പോഷകസമൃദ്ധം