6 February 2026
Jayadevan A M
Image Courtesy: Getty Images
ക്രിക്കറ്റ് ലോകം ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് കടക്കുകയാണ്. ലോകകപ്പില്‍ അമ്പയര്‍മാര്‍ക്ക് കിട്ടുന്ന പ്രതിഫലം എത്രയാണ്?
വാര്‍ഷിക കരാര്‍, മത്സര ഫീസ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പ്രധാനമായും അമ്പയര്‍മാരുടെ പ്രതിഫലം തിരിച്ചിരിക്കുന്നത്
പ്രകടനവും സീനിയോറിറ്റിയും അനുസരിച്ചാണ് ഐസിസിയുടെ എലൈറ്റ് പാനലിൽ ഉൾപ്പെട്ട അമ്പയർമാർക്ക് വാർഷിക കരാർ തുക നിശ്ചയിക്കുന്നത്
നിലവിലെ കണക്കുകള്‍ പ്രകാരം ഏകദേശം 60 ലക്ഷം മുതല്‍ 1.5 കോടി വരെ എലൈറ്റ് പാനല്‍ അമ്പയര്‍മാര്‍ക്ക് റിട്ടെയ്‌നർ ഫീസായി ലഭിക്കും
ഏകദേശം 30 ലക്ഷം മുതല്‍ 45 ലക്ഷം വരെ മാച്ച് റഫറിമാര്‍ക്ക് വാര്‍ഷിക കരാര്‍ തുകയായി ലഭിക്കുന്നുവെന്ന് സൂചന
ലോകകപ്പ് പോലെയുള്ള രാജ്യാന്തര ടി20 മത്സരങ്ങളില്‍ ഒരു മത്സരത്തിന് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് ഏകദേശം 1.25-1.65 ലക്ഷം രൂപ ലഭിക്കുന്നു
താരതമ്യേന കുറഞ്ഞ തുക ഫോര്‍ത്ത് അമ്പയര്‍ക്ക് ലഭിക്കുന്നു. മാച്ച് റഫറിക്ക് ഏകദേശം 70,000 വരെ കിട്ടിയേക്കാം
വിവിധ മാധ്യമ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ള വെബ്‌സ്‌റ്റോറിയാണിത്. യഥാര്‍ത്ഥ കണക്കുകളുമായി നേരിയ വ്യത്യാസങ്ങളുണ്ടാകാം