03 November 2026
SHIJI MK
Image Credit: Getty Images
വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം കഴിക്കാനോ കുട്ടികളുടെ ടിഫിന്‍ ബോക്‌സില്‍ ഉള്‍പ്പെടുത്താനോ പറ്റിയ ലഘുഭക്ഷണമാണ് ബ്രെഡ് റോള്‍. ഈ വിഭവം കുറഞ്ഞ എണ്ണ ഉപയോഗിച്ച് തവയിലും തയാറാക്കാം.
ഏകദേശം 25 മിനിറ്റുകൊണ്ട് നാല് പേര്‍ക്ക് കഴിക്കാനുള്ള ബ്രെഡ് റോള്‍ തയാറാക്കാം. 15 മിനിറ്റ് തയാറെടുപ്പിനും 10 മിനിറ്റ് പാചകത്തിനും മതിയാകും.
വേവിച്ച ഉരുളക്കിഴങ്ങ് 4 എണ്ണം, പച്ചമുളക് 12 എണ്ണം, ഇഞ്ചി അര ടീസ്പൂണ്‍, വേവിച്ച പച്ചപ്പട്ടാണി 23 ടീസ്പൂണ്‍, മല്ലിയില അരിഞ്ഞത് 2 ടീസ്പൂണ്‍, മുളകുപൊടി അര ടീസ്പൂണ്‍.
ഗരം മസാല കാല്‍ ടീസ്പൂണ്‍, ആംചൂര്‍ പൊടി അര ടീസ്പൂണ്‍, വറുത്ത ജീരകപ്പൊടി അര ടീസ്പൂണ്‍, ആവശ്യത്തിന് ഉപ്പ്, ബ്രെഡ് 8 സ്ലൈസ്, വെണ്ണയോ എണ്ണയോ.
ആദ്യം വേവിച്ച ഉരുളക്കിഴങ്ങ് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് അരിഞ്ഞ പച്ചമുളക്, ചതച്ച ഇഞ്ചി, വേവിച്ച പച്ചപ്പട്ടാണി, മല്ലിയില എന്നിവ ചേര്‍ക്കാം.
ശേഷം മുളകുപൊടി, ഗരം മസാല, ആംചൂര്‍ പൊടി, വറുത്ത ജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ൗ മിശ്രിതം ചെറിയ ഉരുളകളാക്കി മാറ്റിവെക്കുക.
ബ്രെഡ് സ്ലൈസുകളുടെ അരികുകള്‍ മുറിച്ചുമാറ്റിയ ശേഷം ഓരോന്നും വെള്ളത്തില്‍ പെട്ടെന്ന് മുക്കിയെടുക്കണം. ഇനി ബ്രെഡിന്റെ നടുവില്‍ ഉരുളക്കിഴങ്ങ് മസാല വെച്ച് ചുറ്റും പൊതിയുക. ഉരുളയുടെ ആകൃതിയിലാക്കാം.
ഒരു നോണ്‍സ്റ്റിക് തവ ചൂടാക്കി അല്‍പം വെണ്ണയോ എണ്ണയോ പുരട്ടുക. തയാറാക്കിയ ബ്രെഡ് റോളുകള്‍ തവയില്‍ നിരത്തി ഇടത്തരം തീയില്‍ വേവിക്കുക. സ്വര്‍ണനിറമാകുന്നതുവരെ ചുട്ടെടുക്കാം.