28  August 2026

Prasanth Kumar

ഈ സ്പാർക്ക് ഏറ്റേക്കും! ടെക്നോ സ്പാർക്ക് ഗോ 3 പ്രോ എത്തി

Photo Credit: Amazon 

എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ വിഭാഗത്തിലേക്ക് ടെക്നോ പുതിയ ടെക്നോ സ്പാർക്ക് ഗോ 3 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 

ടെക്നോ സ്പാർക്ക്  ഗോ 3 പ്രോ 

സുഗമമായ നാവിഗേഷനും വിഷ്വൽ ഔട്ട്‌പുട്ടിനുമായി 120Hz റിഫ്രഷ് റേറ്റുള്ള 6.78″ ഡിസ്പ്ലേ പാനൽ ഇതിലുണ്ട്. 

ഡിസ്‌പ്ലേ

ടെക്നോ സ്പാർക്ക് ഗോ 3 പ്രോയിൽ മീഡിയടെക് ഹീലിയോ ജി81 ചിപ്‌സെറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

ചിപ്‌സെറ്റ്

ഒറ്റ ചാർജിൽ ദിവസവും മണിക്കൂറുകളോളം ചാർജ് നിൽക്കുന്ന 5,200mAh ബാറ്ററി ശേഷി ആണ് ഇതിലുള്ളത്. ഇത് 15W ചാർജിംഗ് സഹിതം എത്തുന്നു.

ബാറ്ററി

പൊടി, ഉയർന്ന മർദ്ദത്തിലുള്ള ജലപ്രവാഹങ്ങൾ, വീഴ്ചയുടെ ആഘാതം എന്നിവയ്‌ക്കെതിരായ പ്രതിരോധത്തിനായി IP69 റേറ്റിങ് ഈ ബജറ്റ് ഫോണിലുണ്ട്. 

ഡ്യൂറബിലിറ്റി

AI വോയ്‌സ്‌പ്രിന്റ് നോയ്‌സ് ക്യാൻസലേഷൻ, ഇന്റഗ്രേറ്റഡ് ഇൻഫ്രാറെഡ് (IR) ബ്ലാസ്റ്റർ, ഡ്യുവൽ സ്പീക്കറുകൾ, DTS പിന്തുണ എന്നിവയും ഇതിലുണ്ട്. 

മറ്റ് ഫീച്ചറുകൾ

ടെക്നോ സ്പാർക്ക് ഗോ 3 പ്രോയുടെ 4GB + 64GB വേരിയന്റിന് 15,999 രൂപയും 4GB + 128GB വേരിയന്റിന് 16,999 രൂപയുമാണ് ഇന്ത്യയിലെ വില.

വില

സെപ്റ്റംബർ 4 മുതൽ ആമസോൺ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കും.

ലഭ്യത

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വില വർധനയുടെ പശ്ചാത്തലത്തിൽ 15000 രൂപ വിലയിൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് ഇത് എത്തിയിരിക്കുന്നത്. 

ലക്ഷ്യം