13 July 2026
NEETHU VIJAYAN
Image Courtesy: Getty Images
ചായക്കടയിൽ കിട്ടുന്ന ചായയുടെ രുചിയും സ്വാദും ഒരിക്കലും നമുക്ക് വീട്ടിൽ ഉണ്ടാക്കുമ്പോൾ കിട്ടാറില്ല. അതിൻ്റെ കാരണം നിങ്ങൾ എപ്പോഴെങ്കിലും തിരക്കിയിട്ടുണ്ടോ.
ചായക്കടകളിൽ പാൽ ദീർഘനേരം ചെറുതീയിൽ തിളപ്പിച്ച് വറ്റിച്ചെടുക്കാറുണ്ട്. വീട്ടിൽ ഉണ്ടാക്കുമ്പോൾ പാൽ തിളച്ച ശേഷം 3-4 മിനിറ്റ് ചെറുതീയിൽ ഇളക്കി വറ്റിക്കുന്നത് നല്ലതാണ്.
പാൽ നന്നായി തിളക്കുമ്പോൾ ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും ഒന്നോ രണ്ടോ ഏലയ്ക്കയും ചേർക്കുക. ഇത് ചായയ്ക്ക് നാടൻ കടകളിലെ ആ സ്പെഷ്യൽ ഗന്ധം നൽകും.
പാലും വെള്ളവും ചായപ്പൊടിയും ഒന്നിച്ച് തിളപ്പിക്കരുത്. ആദ്യം വെള്ളത്തിൽ ചായപ്പൊടിയിട്ട് നന്നായി തിളപ്പിച്ച് നല്ല കടുപ്പമുള്ളതാക്കുക. ഇതിലേക്ക് വറ്റിച്ച പാൽ ചേർക്കുന്നതാണ് നല്ലത്.
ചായക്കടയിലെ ഏറ്റവും വലിയ ട്രിക്ക് ചായ ആറ്റുന്നതാണ്. ചായ നന്നായി രണ്ടു മൂന്ന് തവണ ആറ്റുമ്പോൾ ചായയിൽ വായുസഞ്ചാരം കൂടുകയും നല്ല പതയോടൊപ്പം രുചി ഇരട്ടിക്കുകയും ചെയ്യും.
ഈ ട്രിക്കുകൾ ഉപയോഗിച്ച് ഇന്നുതന്നെ വൈകുന്നേരം നല്ല നാടൻ ചായക്കട സ്റ്റൈൽ ചായ തയാറാക്കി നോക്കൂ. പെർഫെക്റ്റ് സ്ട്രോങ്ങ് ടേസ്റ്റ് ലഭിക്കും.
നാടൻ തട്ടുകടകളിലെ ആ പതഞ്ഞുപൊങ്ങുന്ന, നല്ല കട്ടിയുള്ള ചായയുടെ രുചി ഇഷ്ടപ്പെടാത്ത മലയാളികളില്ല. അതിനാൽ ഇനി ഇങ്ങനെ തയ്യാറാക്കൂ.