19 September 2026
Sumeesh T Unneen
Photo Credit: Unsplash
ഫിറ്റ്നസ് നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ മികച്ച ഭക്ഷണമാണ് ഗ്രീക്ക് യോഗർട്ട് പ്രോട്ടീൻ സമ്പന്നമായ ഇത് പാചകം ചെയ്യാതെ തന്നെ എളുപ്പത്തിൽ കഴിക്കാൻ സാധിക്കും
ദിവസവും ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഗ്രീക്ക് യോഗർട്ട് ഒരു മികച്ച പരിഹാരമാണ്. പഴങ്ങൾക്കും ഓട്സിനുമൊപ്പം ഇത് കഴിക്കാവുന്നതാണ്
കഠിനമായ വ്യായാമത്തിന് ശേഷം ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ ഗ്രീക്ക് യോഗർട്ട് സഹായിക്കും. വർക്കൗട്ടിന് ശേഷം വാഴപ്പഴവും ഓട്സും ചേർത്ത് ഗ്രീക്ക് യോഗർട്ട് കഴിക്കുന്നത് നല്ലതാണ്
വിശപ്പ് കുറയ്ക്കാനും വയറുനിറഞ്ഞ തോന്നൽ ഉണ്ടാകാനും ഗ്രീക്ക് യോഗർട്ടിലെ പ്രോട്ടീൻ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇല്ലാതാക്കും
വ്യായാമം കൊണ്ട് മാത്രം പേശികൾ വളരില്ല. കൃത്യമായ ഭക്ഷണവും വിശ്രമവും ഇതിന് ആവശ്യമാണ്. ഗ്രീക്ക് യോഗർട്ട് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പേശികളുടെ കരുത്തും വലിപ്പവും വർധിപ്പിക്കാൻ സഹായിക്കും
മുട്ട, മത്സ്യം, മാംസം എന്നിവ പോലെ പാചകം ചെയ്ത് കഴിക്കേണ്ട ആവശ്യമില്ല. തിരക്കുള്ളവർക്ക് എളുപ്പത്തിൽ കഴിക്കാൻ കഴിയുന്ന മികച്ചൊരു പ്രോട്ടീൻ സോഴ്സാണിത്
പ്രഭാത ഭക്ഷണം, സ്മൂത്തികൾ, ഓട്സ്, എന്നിവയ്ക്കൊപ്പമെല്ലാം ഗ്രീക്ക് യോഗർട്ട് ചേർത്ത് കഴിക്കാം. ഡിപ്പുകളായും സോസുകളായും വർക്കൗട്ടിന് ശേഷമുള്ള ലഘുഭക്ഷണമായും ഇത് ഉപയോഗിക്കാവുന്നതാണ്
ഫിറ്റ്നസിന് വേണ്ടി ഭക്ഷണം കഴിക്കുമ്പോൾ അത് രുചികരമല്ല എന്ന പരാതി പലർക്കുമുണ്ട്. എന്നാൽ പഴങ്ങൾക്കും നട്സിനുമൊപ്പം ഗ്രീക്ക് യോഗർട്ട് ചേർത്ത് കഴിക്കുന്നത് ഒരേസമയം ആരോഗ്യകരവും രുചികരവുമാണ്