11 March 2026

Aswathy Balachandran

മുട്ടയുടെ ​ഗുണം മുഴുവനായി കിട്ടാൻ ഇങ്ങനെ കഴിക്കണം

Image Courtesy: Getty

മുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. പക്ഷെ പൂർണമായ ​ഗുണം ലഭിക്കുന്നതിനും വിറ്റാമിൻ ഡി ആഗിരണം ചെയ്യുന്നതുപോലെ കഴിക്കാനും ചില വഴികളുണ്ട്. 

മുട്ട 

വിറ്റാമിൻ ഡി ഒരു ഫാറ്റ് സോലുബിൾ വിറ്റാമിനാണ്. ശരീരത്തിന് ഇത് ശരിയായി ആഗിരണം ചെയ്യണമെങ്കിൽ ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പ് അത്യാവശ്യമാണ്.

വിറ്റാമിൻ

വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നത് മുട്ടയുടെ മഞ്ഞക്കരുവിലാണ്. വെള്ള മാത്രം കഴിക്കുന്നത് വിറ്റാമിൻ ഡി ലഭ്യത ഇല്ലാതാക്കും. 

മഞ്ഞക്കരു

മുട്ട പാകം ചെയ്യുമ്പോൾ നോൺ-സ്റ്റിക് സ്പ്രേകൾക്ക് പകരം ഒലിവ് ഓയിൽ അല്ലെങ്കിൽ അവോക്കാഡോ ഓയിൽ എന്നിവ ഉപയോഗിക്കുന്നത് വിറ്റാമിൻ ഡി ആഗിരണം മെച്ചപ്പെടുത്തും.

എണ്ണകൾ

മുട്ടയ്‌ക്കൊപ്പം അവോക്കാഡോ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതായ മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പ് നൽകുകയും വിറ്റാമിൻ ഡി ശരീരത്തിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കും.

അവോക്കാഡോ

മുട്ട വിഭവങ്ങൾക്കൊപ്പം ചിയ വിത്തുകളോ ഫ്‌ളാക്‌സ് വിത്തുകളോ ചേർക്കുന്നത് അധിക കൊഴുപ്പും നാരുകളും നൽകാൻ സഹായിക്കും.

വിത്തുകൾ 

മുട്ടയോടൊപ്പം കൊഴുപ്പ് ചേർക്കുന്നത് ചീര, കാരറ്റ്, കൂൺ എന്നിവയിലെ പോഷകങ്ങളും ശരീരം വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

പച്ചക്കറി

ആഴ്ചയിൽ കുറച്ചുദിവസം 10-15 മിനിറ്റ് സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിൽ സ്വാഭാവികമായി വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കും.

സൂര്യപ്രകാശം