06 DEC 2025
TV9 MALAYALAM
Image Courtesy: Getty Images
സുഗന്ധവ്യഞ്ജനങ്ങളിൽ മുമ്പിൽ നിൽക്കുന്ന ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും കറുവപ്പട്ട ഉപയോഗിക്കുന്നവരുണ്ട്.
കറുവപ്പട്ടയ്ക്ക് ആന്റിഓക്സിഡന്റ്, ആന്റി ഡയബറ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ടെന്നും പല പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
കറുവപ്പട്ട കുടലിലെ കാർബോഹൈഡ്രേറ്റുകളുടെ തകർച്ചയെ മന്ദഗതിയിലാക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും.
കറുവാപ്പട്ടയിലെ സംയുക്തങ്ങൾ ദഹനവ്യവസ്ഥയിലെ വീക്കം കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ആർത്തവചക്രത്തെ നിയന്ത്രിക്കാനും കറുവപ്പട്ട വളരെ നല്ലതാണ്. ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കാനും കറുവപ്പട്ട സഹായിക്കുന്നു.
ആർത്തവ വേദനയും മലബന്ധവും ഒഴിവാക്കാൻ ഗുണം ചെയ്യും. പാലിൽ കറുവപ്പട്ട ചേർത്ത് കഴിക്കുന്നത് ആർത്തവം ക്യത്യമാക്കാനും സഹായിക്കും.