8 August 2026
Sumeesh T Unneen
Photo Credit: Getty Images
ഇന്ന് ബോഡിബിൽഡർമാർ മാത്രമല്ല, ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന നിരവധി പേരാണ് പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ വ്യാജന്മാരെ കരുതിയിരിക്കണം
ലേബൽ വായിക്കുമ്പോൾ പ്രധാന ചേരുവ മികച്ച പ്രോട്ടീൻ ആയിരിക്കണം. പെട്ടെന്ന് ദഹിക്കുന്ന 'വേ പ്രോട്ടീൻ ഐസൊലേറ്റ്' തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്
മസിലുകളുടെ വളർച്ചയ്ക്കും റിക്കവറിക്കും സഹായിക്കുന്ന അമിനോ ആസിഡുകൾ അടങ്ങിയ പ്രോട്ടീൻ പൗഡർ തന്നെ വാങ്ങാൻ ശ്രദ്ധിക്കുക
ഒരു സ്കൂപ്പിൽ 2 ഗ്രാമിൽ താഴെ മാത്രം പഞ്ചസാരയുള്ളവ തിരഞ്ഞെടുക്കുക. കൃത്രിമ മധുരങ്ങളായ സുക്രാലോസ്, അസ്പാർട്ടേം തുടങ്ങിയവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
കൊഴുപ്പ് കൂട്ടാൻ ചേർക്കുന്ന സാന്തൻ ഗം, ഗ്വാർ ഗം തുടങ്ങിയവയുടെ അളവ് കൂടിയാൽ അത് ഗ്യാസ്ട്രബിളിനും വയറുവേദനയ്ക്കും കാരണമാകും. ഇവ ഒഴിവാക്കുക
ചിലർക്ക് പ്രോട്ടീൻ പൗഡർ ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അതിനാൽ ഡൈജസ്റ്റീവ് എൻസൈമുകളോ, പ്രോബയോട്ടിക്സുകളോ അടങ്ങിയ പ്രോട്ടീൻ പൗഡർ തിരഞ്ഞെടുക്കുക
ഉൽപ്പന്നത്തിന് അംഗീകൃത തേർഡ്-പാർട്ടി സർട്ടിഫിക്കേഷനുകൾ ഉണ്ടെന്ന് ഉറപ്പാക്കുക. വില കുറവാണെന്ന് കരുതി ഗുണനിലവാരം കുറഞ്ഞവ വാങ്ങി ആരോഗ്യം നശിപ്പിക്കരുത്
നിങ്ങൾക്ക് അനുയോജ്യമായ രുചിയാണോ, ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്നറിയാൻ ആദ്യം ചെറിയ പാക്കറ്റ് വാങ്ങി പരീക്ഷിക്കാം