ഈ പതിവുകൾ തലച്ചോറിൻ്റെ ആരോഗ്യം മോശമാക്കും

02 June 2025

Abdul Basith

Pic Credit: Unsplash

തലച്ചോറിൻ്റെ ആരോഗ്യം മോശമാക്കുന്ന ചില പതിവുകളുണ്ട്. ഈ പതിവുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കേണ്ടത് ക്വാളിറ്റി ലൈഫിന് ആവശ്യമാണ്.

തലച്ചോറിൻ്റെ ആരോഗ്യം

ഉറക്കം മോശമായാൽ തലച്ചോറിൻ്റെ മാത്രമല്ല, മൊത്തത്തിൽ ആരോഗ്യം മോശമാക്കും. ഓർമ്മശക്തി, ചിന്താശേഷി തുടങ്ങിയവയെയൊക്കെ ഇത് ബാധിക്കും.

മോശം ഉറക്കം

ഷുഗർ, ട്രാൻസ് ഫാറ്റ്, പ്രൊസസ്ഡ് ഫുഡ് തുടങ്ങിയവകളടങ്ങിയ ഡയറ്റും തലച്ചോറിൻ്റെ ആരോഗ്യത്തെ മോശമായി ബാധിക്കാനിടയാക്കും.

ഡയറ്റ്

ജീവിതരീതി ആരോഗ്യത്തിന് വളരെ അനിവാര്യമാണ്. കായികാധ്വാനമില്ലാത്ത ജീവിതരീതി തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കും.

ജീവിതരീതി

സ്ട്രെസ് കോർട്ടിസോൾ അളവിൽ വ്യത്യാസമുണ്ടാക്കും. ഇത് ഹൈപ്പോതലാമസിനെ ബാധിച്ച് ഓർമ്മശക്തി അടക്കം ആരോഗ്യം മോശമാക്കും.

സ്ട്രെസ്

സ്ക്രീൻ ടൈം അധികമാവുന്നതും തലച്ചോറിൻ്റെ ആരോഗ്യത്തെ ബാധിക്കും. പ്രത്യേകിച്ച്, ഉറങ്ങുന്നതിന് തൊട്ടുമുൻപുള്ള സ്ക്രീൻ ടൈം നല്ലതല്ല.

സ്ക്രീൻ ടൈം

പുകവലി തലച്ചോറിലേക്കുള്ള ഓക്സിജൻ കുറയ്ക്കും. അമിത മദ്യപാനം ന്യൂറോടോക്സിസിറ്റിയ്ക്ക് കാരണമാവും. ഇത് രണ്ടും തലച്ചോറിൻ്റെ ആരോഗ്യത്തെ ബാധിക്കും.

വലി, കുടി

ചെറിയ രീതിയിലുള്ള നിർജലീകരണം പോലും ശ്രദ്ധ കുറച്ച് മൂഡ് മോശമാക്കും. അതുകൊണ്ട് തന്നെ ആവശ്യത്തിന് വെള്ളം കുടിയ്ക്കാൻ ശ്രദ്ധിക്കണം.

നിർജലീകരണം