27 MAY 2025

TV9 MALAYALAM

പ്രാതൽ ഒഴിവാക്കാറുണ്ടോ! ഈ ശീലങ്ങൾ തലച്ചോറിനെ ഇല്ലാതാക്കും.

Image Courtesy: FREEPIK

ചിന്തകളെയും വികാരങ്ങളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത് നമ്മുടെ തലച്ചോറാണ്. അതിനാൽ അവയെ സംരക്ഷിക്കേണ്ട ചുമതല നമുക്കുള്ളതാണ്.

തലച്ചോർ

ഉറക്കം ഒഴിവാക്കുകയോ വളരെ വൈകി ഉണർന്നിരിക്കുകയോ ചെയ്യുന്നത് ക്ഷീണത്തിന് കാരണമാകും. ഇത് ഓർമ്മശക്തി, ശ്രദ്ധ എന്നിവ തകരാറിലാക്കുന്നു.

ഉറക്കം

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും തലച്ചോറിൻ്റെ കേടുപാടിന് കാരണമാകുന്നു. പ്രാതൽ ദിവസം മുഴുവൻ ഉന്മേഷത്തോടെയും ശ്രദ്ധയോടെയും ഇരിക്കാൻ സഹായിക്കും.

പ്രഭാതഭക്ഷണം

ഒറ്റയ്ക്ക് കൂടുതൽ സമയം ചെലവഴിക്കുന്നത് സങ്കടകരമായ കാര്യമാണ്. മാത്രമല്ല അത് നിങ്ങളുടെ തലച്ചോറിനെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

ഏകാന്തത

പുകവലി, മയക്കുമരുന്ന് എന്നിവ ശരീരത്തിന് മാത്രമല്ല, തലച്ചോറിനും ദോഷകരമാണ്. അവ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്നു.

മയക്കുമരുന്ന്

മൾട്ടിടാസ്കിംഗ് നല്ലതാണെങ്കിലും, അത് നിങ്ങളുടെ തലച്ചോറിനെ കൂടുതൽ കഠിനാധ്വാനത്തിന് പ്രേരിപ്പിക്കുകയും ഓർമ്മക്കുറവ് വരുത്തുകയും ചെയ്യുന്നു.

മൾട്ടിടാസ്കിംഗ്

അമിതമായി ജങ്ക് കഴിക്കുന്നത് ഉത്കണ്ഠ, വിഷാദം, ഓർമ്മക്കുറവ് എന്നിവയിലേക്ക് നയിച്ചേക്കാം. അതിനാൽ പഴങ്ങൾ, പച്ചക്കറികൾ ശീലമാക്കുക.

ജങ്ക് ഫുഡ്

ദിവസം മുഴുവൻ സ്ക്രീനുകളിൽ നോക്കിയിരിക്കുന്നത് നിങ്ങളുടെ ശ്രദ്ധയെയും ഉറക്കത്തെയും വികാരങ്ങളെയും പോലും തകരാറിലാക്കുന്നു.  

സ്ക്രീൻ സമയം