15 June 2025
TV9 MALAYALAM
Image Courtesy: GettyImages
ഒരു ദിവസത്തെ മുഴുവൻ ഊർജനിലയിക്കും കാരണമാകുന്നത് രാവിലെ കഴിക്കുന്ന ഭക്ഷണമാണ്. അവ ശ്രദ്ധയോടെ ആവണമെന്നത് നിർബന്ധമാണ്.
രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതെല്ലാമാണെന്നും കാരണമെന്താണെന്നും നോക്കാം.
ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിവ വളരെ അസിഡിറ്റി ഉള്ളവയാണ്, വെറുംവയറ്റിൽ കഴിച്ചാൽ നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും.
വെറും വയറ്റിൽ ചൂടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും എരിവുള്ള ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക. ഇത് ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.
പച്ച ഉള്ളിയിൽ വെറുംവയറ്റിൽ കഴിക്കുമ്പോൾ വയറു വീർക്കൽ, ഗ്യാസ്, വേദന എന്നിവയ്ക്ക് കാരണമാകും. ഉള്ളിയിൽ നാരുകളും സൾഫറും കൂടുതലാണ്.
വെറുംവയറ്റിൽ കാപ്പിയോ കഫീൻ അടങ്ങിയ പാനീയങ്ങളോ കുടിക്കുമ്പോൾ വിറയലും ഉത്കണ്ഠയും ഉണ്ടാകാം. ഇത് ദഹനക്കേട്, വയറുവേദന, എന്നിവയ്ക്കും കാരണമാവും.
തൈര് കുടലിന് നല്ലതാണെങ്കിലും, അത് രാവിലെ കഴിക്കുന്നത് അനുയോജ്യമല്ല. തൈരിലെ പ്രോബയോട്ടിക്കുകൾ ആമാശയത്തിലെ ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും.
തെറ്റായ സമയത്ത് തെറ്റായ ഭക്ഷണം കഴിക്കുന്നത് അസ്വസ്ഥത, ദഹനക്കേട്, ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.